ജുബൈല്‍ ഐ എഫ് സി വിങ്ങിനു പുതിയ നേതൃത്വം
ജുബൈല്‍: സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ വനിതകള്‍ക്കായുള്ള പ്രത്യേക വിങ് ഇസ്ലാമിക് ഫാമിലി ക്ലസ്റ്ററിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സമൂഹത്തിനു നന്മ നിറഞ്ഞ സേവനങ്ങള്‍ ചെയ്യുന്ന ഐ എഫ് സി വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളാണ് ജുബൈലില്‍ കുടുംബിനികള്‍ക്കിടയില്‍ ചെയ്തു വരുന്നത്. ഭാരവാഹികള്‍: ഖദീജ കരീം (പ്രസിഡന്റ്), ഫസീല ശിഹാബ് (ജനറല്‍ സിക്രട്ടറി), ജബീനാ ഇജാസ് (ട്രഷറര്‍). സഹഭാരവാഹികളായി റംഷി ബഷീര്‍, ഫസീല അബ്ദുല്‍ നാസര്‍ (വൈസ് പ്രസിഡന്റുമാര്‍), മറിയംബി റഊഫ്, ഷിബിനെ സലാം (ജോ:സിക്രട്ടറിമാര്‍) റിസ്വാന മുഫസ്സിര്‍ (വര്‍ക്കിങ് സിക്രട്ടറി). സര്‍ഗലയം 2019 ന്റെ വനിതകളുടെ പരിപാടിയുടെ വിജയത്തിനായി പ്രത്യേക വിങ്ങിനും രൂപം നല്‍കി. പെണ്‍കുട്ടികളുടെ പരിപാടികള്‍ ഐ എഫ് സി യുടെ കീഴില്‍ പ്രത്യേക കേന്ദ്രത്തിലാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."