HOME
DETAILS

പ്രളയത്തില്‍ മുങ്ങിയ ജില്ലയുടെ സ്വപ്നങ്ങള്‍

  
backup
September 04 2018 | 07:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%bf%e0%b4%b2

കേരളത്തെ അപ്പാടെ വിഴുങ്ങിയ പ്രളയം വയനാടിന് മുന്‍പ് ചുരത്തിന് മുകളില്‍ ചര്‍ച്ചയായ പല കാര്യങ്ങളും ഇന്ന് തിരശീലക്ക് പിന്നിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. വയനാടിന്റെ വികസന സ്വപ്നങ്ങളാണ് ഇവയില്‍ പലതും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയങ്ങളെല്ലാം പ്രളയത്തോടൊപ്പം മുങ്ങിപ്പോവുകയായിരുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് വയനാടിന്റെ ചിരകാലാഭിലാഷമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വയനാട് റയില്‍വേ, രാത്രിയാത്രാ നിരോധനം എന്നിവ. വയനാടന്‍ ജനതയുടെ ശ്രദ്ധ വീണ്ടും പതിയേണ്ട മൂന്ന് അടിയന്തര പദ്ധതികളാണ് ഇവ മൂന്നും. വയനാടിന്റെ വികസനക്കുതിപ്പില്‍ കുതിച്ച് ചാട്ടമുണ്ടാക്കാന്‍ കെല്‍പ്പുള്ള ഈ മൂന്ന് വിഷയങ്ങളെ പ്രളയത്തില്‍ മുങ്ങാതെ പിടിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

മെഡിക്കല്‍ കോളജ് തറക്കല്ലിലൊതുങ്ങി കിടക്കുകയാണ്. ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പെയിന്റടിച്ച് മെഡിക്കല്‍ കോളജ് ജങ്ഷന്‍ എന്നെഴുതിയതല്ലാതെ മറ്റ് പുരോഗതികളൊന്നും ഉണ്ടായിട്ടില്ല.
മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍കല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ കടലാസില്‍ മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മറ്റ് കാര്യങ്ങളൊക്കെ പഴയപടി തന്നെ തുടരുകയാണ്. ഏതാണ്ട് എട്ട് വര്‍ഷത്തിലധികമായി പ്രഖ്യാപനം നടന്നിട്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു തറക്കല്ലും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മറ്റൊരു തറക്കല്ലുമിട്ട് ശക്തി തെളിയിച്ചതിനപ്പുറം ഇക്കാലയളവില്‍ ഒന്നും ഉണ്ടായിട്ടില്ല.
കോളജ് ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണം ഏതാണ്ട് പാതി പിന്നിട്ടിട്ടുങ്കെിലും മറ്റൊന്നും ഉണ്ടായിട്ടില്ല. ഇതിനൊപ്പം പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകളൊക്കെ പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യം ഏറ്റെടുത്ത ഏജന്‍സിയെ മാറ്റി പുതിയ ഏജന്‍സിയെ ഈ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇന്‍കലിനായിരുന്നു നിര്‍മാണ ചുമതല സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 11ന് മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി 632 കോടി രൂപയുടെ പദ്ധതി നിര്‍ദേശം ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജക്ക് ഇന്‍കല്‍ സമര്‍പ്പിക്കുകയും ചെയ്തു. ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കാമെന്നായിരുന്നു ഇവരുടെ ധാരണ. അതിനിടയില്‍ കേരളത്തെ പ്രളയം വിഴുങ്ങിയത് ഇവര്‍ക്കും തിരിച്ചടിയായി. ഏറ്റവും അടുത്ത ദിവസം തന്നെ മെഡിക്കല്‍ കോളജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറയുന്നത്. പ്രളയം മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വിലങ്ങു തടിയായെന്നാണ് എം.എല്‍.എ അവകാശപ്പെടുന്നത്.
100 വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങളോടെ ആദ്യഘട്ടനിര്‍മാണം നടത്തുകയെന്നതായിരുന്നു തീരുമാനം. 30 ഏക്കര്‍ ഭൂമിയില്‍ അക്കാദമിക് ബ്ലോക്ക്, ആശുപത്രി, താമസസൗകര്യം എന്നിവ ആദ്യഘട്ടത്തില്‍ നിര്‍മിക്കുകയെന്നതായിരുന്നു ലക്ഷ്യം.


രാത്രികാല ഗതാഗത നിരോധം നീക്കല്‍

ബന്ദിപ്പൂര്‍ വനമേഖലയിലും നാഗര്‍ഹോള വനമേഖലയിലും രാത്രിയാത്ര നിരോധിച്ച് കര്‍ണാടക ഹൈക്കോടതി ഒരു പൊതുതാല്‍പ്പര്യ വിധിയില്‍ പുറപ്പെടുവിച്ച ഉത്തരവ് ദുരിതം തീര്‍ക്കുന്നത് ലക്ഷങ്ങക്കണക്കിന് ജനങ്ങളെയാണ്.
നേരിട്ടും അല്ലാതെയും ഇതിലധികം ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ പൊതുസമൂഹത്തിന് അനുകൂലമായ നിലപാട് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നതില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് വിഘാതമായി നില്‍ക്കുന്നതാണ് സുപ്രിംകോടതിക്ക് മുന്നിലുള്ള ഈ കേസിലെ പ്രാധന പ്രശ്‌നം. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടത് കര്‍ണാടക സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്. വിധി നടപ്പാക്കുന്നതില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഹൈക്കോടതിയുടെ നടപടികള്‍ ഇവര്‍ നേരിടേണ്ടിവരും. അതിനാല്‍ സുപ്രിം കോടതിയിലെ അപ്പീലല്ലാതെ ഒരു രാഷ്ട്രീയ പരിഹാരവും ഈ വിഷയത്തിലില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ വസ്തുത മനസിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുമുണ്ടായത്. സുപ്രിം കോടതിയിലെ വാദങ്ങള്‍ ദുര്‍ബലമാക്കുന്ന നിലപാടുകളും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായി.
കര്‍ണാടക ഹൈക്കോടതി വിധി പ്രകാരം നടപ്പില്‍ വന്ന രാത്രിയാത്രാ നിരോധനത്തിന് ഒരു രാഷ്ട്രീയ പരിഹാരവും നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമായി ഇല്ലെന്ന യാഥാര്‍ഥ്യം പോലും മനസിലാക്കാതെയായിരുന്നു സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. വിഷയം പഠിക്കാന്‍ സുപ്രിംകോടതി നിയമിച്ച കമ്മിഷന് മുന്നിലും കേരളത്തിന്റെ ഭാഗം വ്യക്തമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍
ഇതിന് പ്രതിവിധി തലശ്ശേരി-മൈസുരു റെയില്‍പാളമാണെന്നാണ് കമ്മിഷന് മുന്നില്‍ പറഞ്ഞത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ വനത്തിലൂടെയുള്ള യാത്ര പുര്‍ണമായി നിരോധിക്കണമെന്ന ആവശ്യമായിരുന്നു ഉന്നയിച്ചത്. ഇത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ ഇരുവര്‍ക്കും തിരുത്തിപ്പറയേണ്ടിയും വന്നു. അവസാനം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുതിയ ഒരു നിര്‍ദേശം വെച്ചിട്ടുണ്ട്. അതിനും അനുകൂലമായ നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കി.മീ ഹൈവേയില്‍ അഞ്ചു സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനും ബാക്കി ഭാഗം റോഡിന് ഇരുവശവും വേലികെട്ടി വേര്‍തിരിക്കാനുമാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് വരുന്ന ചിലവ് ഏകദേശം 450 കോടി രൂപയാണ്. ഈ തുക കേരള-കര്‍ണാടക സര്‍ക്കാരുകളോട് വഹിക്കാനുമാണ് നിര്‍ദേശം. ബദല്‍പാത പ്രായോഗികമല്ലായെന്ന നിഗമനവും കേന്ദ്ര ഗതാഗതമന്ത്രാലയത്തിനുണ്ട്. ഇത്രയും അനുകൂലമായ സാഹചര്യങ്ങളുണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുയാണെന്നാണ് ആക്ഷേപം.


വയനാട്-നിലമ്പൂര്‍ റെയില്‍വേ ലൈന്‍

വയനാടന്‍ ജനതയുടെ ചിരകാല അഭിലാഷങ്ങളിലൊന്നാണ് വയനാട് റെയില്‍വേ.
ഇതിന്റെ ആദ്യപടി ഏതാണ്ട് അടുത്തെത്തിയ ഘട്ടത്തിലാണ് ചില ലോബികളുടെ ഇടപെടല്‍ റെയില്‍വേക്കും തിരിച്ചടിയായത്. വര്‍ഷങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് പച്ചക്കൊടി കാണിച്ചത്. 2016-17 ലെ റെയില്‍വേ ബജറ്റില്‍ പാത അനുവദിക്കുകയും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും, കേന്ദ്രസര്‍ക്കാരിന്റെ 30 സംയുക്ത സംരംഭപദ്ധതികളിലൊന്നായി തെരഞ്ഞെടുത്ത് 3000 കോടി രൂപ കേന്ദ്രവിഹിതം പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ. കേന്ദ്രവും കേരളവും പച്ചക്കൊടി വീശിയതോടെ റെയില്‍വേ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു വയനാടന്‍ ജനത. ഡി.എം.ആര്‍.സിയെ സര്‍വേ നടപടികള്‍ ഏല്‍പ്പിച്ചും സര്‍ക്കാരുകള്‍ ആ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചു. എന്നാല്‍ ചിലരുടെ ഇടപെടല്‍ വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നത്തിനും വിലങ്ങുതടിയായി. സര്‍വേക്കായി ഡി.എം.ആര്‍.സിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറി. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഡി.എം.ആര്‍.സി സര്‍വേയുടെ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഇതിനകം ഡി.എം.ആര്‍.സിക്ക് ഇതിനായി വന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കാത്ത കാര്യം നിരവധി തവണ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും കര്‍ണാടകയുടെ അനുമതി ലഭിക്കാത്തതാണ് സര്‍വേ നടപടികള്‍ തുടങ്ങാന്‍ തടസമെന്നാണ് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞിരുന്നത്. എന്നാല്‍ സര്‍വേ അനുമതിക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയാറായുമില്ല. 2012ലെ വിജ്ഞാപനപ്രകാരം ബന്ദിപ്പൂര്‍ വനത്തിലൂടെ റെയില്‍പാത നിരോധിച്ചിരിക്കുകയാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബന്ദിപ്പൂര്‍ വനത്തിലല്ല, വനത്തിനു പുറത്തുള്ള ഗ്രാമങ്ങളിലെ പരിസ്ഥിതി സംവേദന മേഖലയിലാണ് ഈ വിജ്ഞാപനപ്രകാരം നിരോധനമുണ്ടായിരുന്നത്. 2017ലെ പുതുക്കിയ പരിസ്ഥിതി സംവേദനമേഖലാ വിജ്ഞാപനപ്രകാരം ഈ നിരോധനം ഒഴിവാവുകയും ചെയ്തതാണ്. 2012ലെ വിജ്ഞാപനപ്രകാരം തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ പരിസ്ഥിതി സംവേദന മേഖലയില്‍ റെയില്‍പാത നിര്‍മിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഈ അനുമതി ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല.
റെയില്‍പാത വനത്തില്‍ ഭൂഗര്‍ഭപാതയായാണ് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്ന് ഡോ. ഇ. ശ്രീധരന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധികളെയും അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ധരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടകക്ക് ഈ പാത സംബന്ധിച്ച് ഒരു എതിര്‍പ്പുമില്ലെന്നും കേരള സര്‍ക്കാര്‍ ശരിയായ വിധത്തില്‍ രേഖാമൂലം അപേക്ഷിച്ചാല്‍ അനുമതി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് കര്‍ണാടക വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കേരള സര്‍ക്കാര്‍ ബന്ധപ്പെട്ട ഏജന്‍സി മുഖേന അപേക്ഷ നല്‍കുകയാണെങ്കില്‍ അത് തുടര്‍നടപടികള്‍ക്കായി അയക്കാമെന്നറിയിച്ച് 2017 നവംബര്‍ മാസത്തില്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. റെയില്‍വേ ആന്‍ഡ് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തിയ പ്രതീകാത്മക റെയില്‍പാള സമരവും വയനാട് മാര്‍ച്ചുമൊക്കെ അധികൃതര്‍ കാണാത്ത ഭാവം നടിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  10 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  19 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago