ഫണ്ട് ശേഖരണത്തിനായി ബസുകളുടെ കാരുണ്യയാത്ര
ഇരിങ്ങാലക്കുട: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തി. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂനിറ്റിന്റെ കാരുണ്യയാത്ര ഇരിങ്ങാലക്കുട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ആര്‍ ബാബു നിര്‍വഹിച്ചു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എസ് പ്രേംകുമാര്‍ അധ്യക്ഷനായി. യൂനിറ്റ് പ്രസിഡന്റ് പി.വി മാത്യു, സെക്രട്ടറി അനില്‍കുമാര്‍ വെള്ളാംപറമ്പില്‍, ട്രഷറര്‍ കെ. നന്ദകുമാര്‍, ജില്ലാ ഓര്‍ഡിനറി ബസ് അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചാലക്കുടി എം.പി ടി.വി ഇന്നസെന്റ് ഇരിഞ്ഞാലക്കുടയില്‍നിന്ന് ചാലക്കുടിയിലേക്ക് ബസ് യാത്ര നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി സംബന്ധിച്ചു. ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജോമിനാസ് എന്ന ബസിലാണ് എം.പി ബക്കറ്റ് പിരിവ് നടത്തിയത്.
ചാലക്കുടി: ചാലക്കുടി ബസ് ഓപ്പറേറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി കാരുണ്യയാത്ര സംഘടിപ്പിച്ചു. അറുപത് ബസുകളാണ് കാരുണ്യയാത്രയില്‍ പങ്കാളികളായത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ചടങ്ങ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജി, കെ.എം ഹരിനാരായണന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികളായ ലിസന്‍ ജോണ്‍, എ.ടി ഷിബു, ജോസ് ആട്ടോക്കാരന്‍, വി.ടി പോള്‍ സംബന്ധിച്ചു.
കുന്നംകുളം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം യൂനിറ്റിന്റെ ബസുകളുടെ കാരുണ്യയാത്ര കുന്നംകുളം അസി. പൊലിസ് കമ്മിഷണര്‍ ടി.എസ് ഷിനോജ് കുന്നംകുളം സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റ് പി.ബി സദന്‍ അധ്യക്ഷനായി. ഭാരവാഹികളായ കെ.കെ ഷാജഹാന്‍, പി. മുഖേഷ്, എം.ബി സതീഷന്‍, കെ.പി മോഹനന്‍, എ.ജി തമ്പി, സേവ്യര്‍, ബാലചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."