കുങ്-ഫു ചാമ്പ്യന്‍ഷിപ്പ്
മലപ്പുറം: ഓള് കേരള കുങ്-ഫു അസോസിയേഷന് സംഘടിപ്പിക്കുന്ന 10 -ാമത് സംസ്ഥാന കുങ്-ഫു ചാമ്പ്യന്‍ഷിപ്പും ദേശീയോദ്ഗ്രഥന സെമീനാറും 23, 24 തീയതികളിലായി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 600 ല്‍പരം മല്സരാര്ഥികള് പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന ഫോം കോമ്പിറ്റേഷന്റെ ഫ്ളാഗ് ഓഫ് എം.പി അബ്ദുസമദ് സമദാനി നിര്‍വഹിക്കും. സി എസ് കെ പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷനാകും. ഞായറാഴ്ച നടക്കുന്ന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാന്റ് മാസ്റ്റര്‍ റഹൂഫ് അധ്യക്ഷനാകും. എംഎല്‍എമാരായ സി.മമ്മുട്ടി,വി അബ്ദുറഹിമാന്, തിരൂര്‍ ഡി വൈ എസ് പി സന്തോഷ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സിഫു സാഹിര്ഷാന്, സിഫു ഷിജിന്, മാസ്റ്റര്‍ ഫാസില്‍, മാസ്റ്റര്‍ സാബിക്, സിഫു കുഞ്ഞു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."