HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,102 രോഗമുക്തി, 27 മരണം, 561 പുതിയ രോഗികൾ
backup
September 23 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,102 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 രോഗികൾ മരണപ്പെടുകയും 561 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
13,004 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,095 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ, രാജ്യത്തെ വൈറസ് ബാധ മരണം 4,569 ആയും വൈറസ് ബാധിതർ 331,359 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,102 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 313,786 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."