HOME
DETAILS
MAL
നാറാണത്ത് ചുള്ളിക്കോട് റോഡില്‍ മണ്ണിടിച്ചില്‍
backup
July 23 2016 | 00:07 AM
കൊളത്തൂര്‍: പുഴക്കാട്ടിരി നാറാണത്ത് ചുള്ളിക്കോട് റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നാറാണത്തിനും കരിഞ്ചാപ്പാടിക്കും ഇടയിലാണ് റോഡരികിലെ ഉയര്‍ന്ന ഭാഗം ഇടിഞ്ഞു വീണു കൊണ്ടിരികുന്നത്.
റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാത്തതും ഗതാഗതത്തിന് തടസമാകുന്നുണ്ട്. കരിഞ്ചാപ്പാടിയിലെ ഭരത ക്ഷേത്രത്തിലേക്ക് ഈ റോഡ് വഴിയാണ് യാത്ര. രാമായണ മാസമായതിനാല്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവരുടെ തിരക്കും ഏറെയാണ്.
ഈ റോഡില്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി നിര്‍മിച്ച കേമ്പിള്‍ ചാലുകള്‍ വേണ്ട രീതിയില്‍ മൂടാത്തതിനാല്‍ വാഹനങ്ങള്‍ കേബിള്‍ ചാലുകളില്‍ കുടുങ്ങുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."