നിര്‍മാണ ഉപകരണങ്ങളെ റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കരാറുകാര്‍
ആലപ്പുഴ: നിര്‍മാണ ഉപകരണങ്ങളെ റോഡ് നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.
ചരക്കുനീക്കത്തിനോ ജനങ്ങളുടെ സഞ്ചാരത്തിനോ ഉപയോഗിക്കാതെ നിര്‍മാണ ആവശ്യങ്ങള്‍ക്കു മാത്രമുള്ള ഉപകരണങ്ങളെ അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.
നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്കു വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്ന ഉപകരണങ്ങള്‍ക്കു വിലയുടെ ആറുശതമാനം നികുതിയടയ്ക്കണമെന്നതു അനീതിയാണ്. അസോസിയേഷന്‍ ഗതാഗത മന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നികുതിയടയ്ക്കുന്നതിനും രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുമായി 31 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമിടപെട്ട് വാഹന നികുതി ഒഴിവാക്കി ഉടമകള്‍ക്ക് താങ്ങാനാകുന്ന രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഇസ്മയില്‍, നൗഷാദ് അലി, കെ.കെ. ശിവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."