HOME
DETAILS
MAL
വോട്ടര്‍പട്ടിക വെട്ടിനിരത്തല്‍: തെളിവടക്കം പരാതി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി
backup
May 11 2019 | 19:05 PM
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്ന് കൂട്ടത്തോടെ പേര് വെട്ടിമാറ്റിയ സംഭവത്തില്‍ തെളിവടക്കം പരാതി നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാതി ലഭിച്ചാല്‍ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണം സ്വാഗതം ചെയ്യുന്നതായും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ജനാധിപത്യത്തിനുതന്നെ അപമാനകരമായ നിലയില്‍ വോട്ട് വെട്ടി മാറ്റാന്‍ സംഘടിതമായ നീക്കമാണ് നടന്നത്. ഈ സാഹചര്യത്തില്‍ വോട്ടവകാശം പ്രകടമായി നിഷേധിച്ച സംഭവങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ശ്രദ്ധയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
പൊലിസിന്റെ തപാല്‍ വോട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നടപടിയെടുത്തതും സ്വാഗതം ചെയ്യുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."