HOME
DETAILS
MAL
ക്വാറന്റൈന്‍ ഇളവ്: പുതിയ ഉത്തരവില്‍ ആശയക്കുഴപ്പം
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: പുറത്തുനിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ആശയക്കുഴപ്പം.
ക്വാറന്റൈന്‍ ഇളവ് ആര്‍ക്കൊക്കെ ലഭിക്കും എന്നതിലും ഏത് പരിശോധനയാണ് നടത്തേണ്ടത് എന്നതിലുമാണ് ആശയക്കുഴപ്പം ഉയര്‍ന്നിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്നവരും കേരളത്തിലേക്കെത്തുന്ന മറ്റെല്ലാപേരും ഏഴു ദിവസത്തെ ക്വാറന്റൈനു ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ തുടരേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്ത് സമ്പര്‍ക്കം വഴി ക്വാറന്റൈനില്‍ പോകേണ്ടി വരുന്നവര്‍ക്കും ഈ നിലയില്‍ ക്വാറന്റൈനില്‍ ഇളവ് നേടാനാകുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇതര സംസ്ഥാനത്തുനിന്നെത്തുന്നവരിലും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും സമ്പര്‍ക്കം വഴി ക്വാറന്റൈനില്‍ പോകേണ്ടി വരുന്നവരിലും കൊവിഡ് വ്യാപന സാധ്യത ഒരു പോലെയാണെന്നിരിക്കേ ആവശ്യമുള്ളവര്‍ക്കെല്ലാം പരിശോധന നടത്തി ഇളവ് നല്‍കുന്നതില്‍ ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം തടസമുണ്ടോയെന്നതില്‍ സര്‍ക്കാര്‍ തന്നെ വ്യക്തത വരുത്തേണ്ടതുണ്ട്.ഇതിനു പുറമേ ഏഴു ദിവസത്തെ ക്വാറന്റൈനു ശേഷം ഏതു പരിശോധനയാണ് നടത്തേണ്ടത് എന്നതിലും ആശയക്കുഴപ്പമുണ്ട്. ആന്റിജന്‍ പരിശോധനയാണോ അതോ ആര്‍.ടി.പി.സി.ആര്‍ ആണോ നടത്തേണ്ടതെന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ആര്‍.ടി.പി.സി.ആര്‍ ആണ് വേണ്ടതെങ്കില്‍ സര്‍ക്കാര്‍ ലാബുകളില്‍ ചെയ്യുമ്പോള്‍ ഫലം വരാന്‍ ഏറ്റവും കുറഞ്ഞത് മൂന്നുദിവസമെങ്കിലും എടുക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."