കര്‍ഷകര്‍ക്ക് ശമ്പളം അനുവദിക്കണമെന്ന്
കല്‍പ്പറ്റ: വന്‍തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വയനാടന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും കര്‍ഷകര്‍ക്ക് സബ്സിഡി നല്കുന്നതിനു പകരം ഭൂമിയുടെ വിസ്തൃതിയുടേയും വിളവുകളുടേയും അടിസ്ഥാനത്തില്‍ നിശ്ചിത തുക ശമ്പളമായി നല്‍കണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനവും രോഗങ്ങളും സമഗ്ര പഠനത്തിന് വിധേയമാക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഇറക്കുമതി മൂലം കുരുമുളക് റബര്‍ പോലുള്ള നാണ്യവിളകള്‍ക്കുണ്ടായ വിലതകര്‍ച്ചക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാപ്രസിഡന്റ് കെ.എ ആന്റണി അധ്യക്ഷനായി. വില്‍സ നെടുംകൊമ്പില്‍, വി.എസ് ചാക്കോ, കെ.എം ജോസഫ്, ലോറന്‍സ് കെ.ജെ, എ.പി കുര്യാക്കോസ്, ജോര്‍ജ് ഊരാശ്ശേരി, എം.പി പൂറ്റര് അഡ്വക്കറ്റ് വി.കെ സജി, കെ.എം അബ്രഹം, പൗലോസ് കുരിശിങ്കല്‍, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, ജോസ് വി.എം, ജനീഷ് ബാബു, പി.ജെ സന്ദീപ്, പി.ജെ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."