അലപ്പൊ ഡയറി
എഴുത്ത് നൊമ്പരമാകുന്നു.
സ്‌ക്രീനില്‍
രക്തം ചിതറിയതിനാല്‍
രംഗം അലങ്കോലമായിരിക്കുന്നു....
ഉണങ്ങിയ കോഫിയുടെ
കറ പോലെ ശയ്യയിലുമുണ്ട്....
പകരുന്നത് പേടിയുള്ളതിനാല്‍
വിറപൂണ്ട കരങ്ങളാലാണവ
സ്പര്‍ശിച്ചത്.....
കടും ചുവപ്പുള്ള,
കുറേകൂടെ തവിട്ടുനിറമുള്ള
നയനങ്ങളാല്‍,
പാതാളപ്രായണം പോലെ,
തകര്‍ന്ന പുറങ്ങളാല്‍
വിശ്രമിക്കുന്നു.
തുരുമ്പെടുത്ത ആത്മാവിന്മേല്‍
ഉപേക്ഷിക്കുന്നു.
വൃദ്ധ ശിരസ്സുകള്‍ക്ക്
മേല്‍ തടവുന്നു.
വാര്‍ധക്യമൊഴിയില്‍നിന്ന്
ഓടിപ്പോകുന്നു.
പിന്നീട് സജല നയനങ്ങളില്‍
നിന്നൊലിക്കുന്ന ലവണം
നക്കിത്തുടക്കുന്നു.
തെരുവില്‍ നിന്ന് സ്‌ക്രീനിലേക്ക്
ഇഴഞ്ഞു നീങ്ങുന്നവര്‍
മുെവമഹ*േനു മേല്‍
പച്ച അടയാളങ്ങള്‍ നിക്ഷേപിക്കുന്നു.
അവ വേഗത്തില്‍
തുളസിച്ചെടിയുടെ വേലികളില്‍
വളരുന്നവയാണ്.
അവര്‍ പുഷ്പമെറിഞ്ഞു തന്നു,
ഞങ്ങള്‍ ലജ്ജിക്കാതിരിക്കാന്‍
പെട്ടെന്ന് മൃതിയടയുകയും ചെയ്തു.
നീ നിന്റെ പാദരക്ഷകള്‍ ഊരുക.
പൊട്ടിയ ചില്ലുകള്‍ക്ക്
മുകളിലൂടെ നടക്കുക.
തീര്‍ച്ചയായും നീ
പവിത്രമായ താഴവരയിലാണ്...
* റോഡ് ടാര്‍ ചെയ്യാനുപയോഗിക്കുന്ന കറുത്ത വസ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."