#IPL Final 2019- പൊള്ളാര്‍ഡ് മിന്നിച്ചു: ചെന്നൈയ്ക്ക് കിരീടമണിയാന്‍ 150 റണ്‍സ് വേണം
ഹൈദരാബാദ്: ഐ.പി.എല്‍ ആവേശ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോര്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സോടെയാണ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. കിരോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പെര്‍ഫോമന്‍സാണ് മുംബൈയുടെ സ്കോര്‍ ഉയര്‍ത്തിയത്.
ഓപ്പണര്‍ ഡികോക്കും നായകന് രോഹിത് ശര്‍മ്മയും ഫോമിലെത്തിയെങ്കിലും രോഹിത് 15 റണ്‍സെടുത്ത് പുറത്തായതോടെ മുംബൈയുടെ കിതപ്പ് തുടങ്ങി. പിന്നാലെ 29 റണ്‍സുമായി ഡികോക്കും പുറത്തായി. ഇതോടെ കളിയുടെ ആധിപത്യം ചെന്നൈയ്ക്കായി.
പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് 15 റണ്‍സും ഇഷാന് കിഷന് 23 റണ്‍സുമായി വഴങ്ങി. ക്രുണാല്‍ പാണ്ഡ്യ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ പൊള്ളാര്‍ഡ് വെടിക്കെട്ട് നടത്തുകയായിരുന്നു.. 25 പന്തില്‍ 41 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മൂന്ന് സിക്സും മൂന്ന് ഫോറും പൊള്ളാര്‍ഡ് അടിച്ചെടുത്തു.
ഹാര്‍ദ്ദിക് പാണ്ഡ്യ 16 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍, മിച്ചല്‍ മക്ക്ലെനഗനും സംപൂജ്യരായി മടങ്ങി. ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ്. ശാര്‍ദുല്‍ ഠാക്കൂറും ഇമ്രാന് താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."