HOME
DETAILS

ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ: പൊലിസ് തുടരുന്നത് ഗുരുതര അലംഭാവം

  
backup
September 05 2018 | 04:09 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8

തൊടുപുഴ: അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടുക്കി പദ്ധതിയുടെ കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ട് മേഖലകളില്‍ പൊലിസ് തുടരുന്നത് ഗുരുതര അലംഭാവം. തുടര്‍ന്ന് പൊലിസ് നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ.എസ്.ഇ.ബി അധികൃതര്‍ രംഗത്ത് വന്നിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുന്നതിനിടെ ആരോ പകര്‍ത്തിയ ഇടുക്കി കമാന അണക്കെട്ടിന്റെ ദൃശ്യം രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തിന്റെ തന്നെ ഏറ്റവും തന്ത്ര പ്രധാന മേഖലയുടെ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലം തകര്‍ന്നതോടെ ഏതാനം ദിവസങ്ങളായി കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴിയാണ് സര്‍വ്വീസ് നടത്തി വരുന്നത്. 1992ന് ശേഷം വാഹനങ്ങള്‍ കടത്തി വിടുന്നത് ഇതാദ്യമാണ്. ഈ അവസരം മുതലെടുത്ത് നിരവധി പേരാണ് ബസ് യാത്രയിലൂടെ ഇടുക്കി പദ്ധതി അടുത്ത് കാണുന്നതിനായി എത്തുന്നത്.ഇവരില്‍ പലരും ഡാമുകളുടെ മുകള്‍ ഭാഗത്ത് കൂടിയുള്ള യാത്ര മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവായി മാറുകയാണ്. ഇവിടെ അറിയിപ്പ് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് ഉണ്ടെങ്കിലും ഇത് ആരും വകവയ്ക്കുന്നില്ല.
ഇത്തരത്തില്‍ പ്രചരിച്ച നാല് മിനിറ്റ് അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഇടുക്കി അണക്കെട്ടും ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുന്നതും അടക്കം എല്ലാം വ്യക്തമായി കാണാം. ദൃശ്യത്തില്‍ വീഡിയോ എടുക്കരുത് പൊലിസ് പിടിക്കുമെന്ന് ആരോ പറയുന്നതായും വ്യക്തമായി കേള്‍ക്കാം. ഡ്രൈവറുടെ സീറ്റിന് അടുത്തിരുന്ന് പോലും ചിലര്‍ ഫോട്ടോ എടുക്കുന്നുണ്ട്. ബസില്‍ നിറയെ ആളുകള്‍ ഉണ്ടെങ്കിലും ഇത് ആരും ചോദ്യം ചെയ്യുന്നില്ല. അവസാനം രണ്ട് യുവാക്കള്‍ ചേര്‍ന്ന് ദൃശ്യത്തിന് കമന്ററിയും പറയുന്നുണ്ട്. സമാനമായ രീതിയില്‍ ചെറുതോണി അണക്കെട്ട് തുറക്കുന്ന സമയത്ത് ദൃശ്യമാധ്യങ്ങളില്‍ അടക്കം അണക്കെട്ടിന്റെ അതീവ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങള്‍ വന്നിരുന്നു. ഇതിന് ആദ്യം തടയിടാന്‍ ഡാം സേഫ്ടി വിഭാഗം തയ്യാറായില്ലെങ്കിലും പിന്നീട് നടപടികളുമായി മുന്നോട്ട് വന്നു. സമാനമായ രീതിയില്‍ ബസില്‍ പോകുമ്പോള്‍ കുളമാവ് അണക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പതിവ് കാഴ്ചയാണ്.
ആദ്യകാലങ്ങളില്‍ ഇവിടെ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡ് ഉണ്ടായിരുന്നെങ്കിലും ഇത് ഇപ്പോള്‍ കാണാനില്ല. രണ്ട് വശങ്ങളിലും പൊലിസ് ഉണ്ടെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടാല്‍ പോലും ഇവര്‍ അനങ്ങാറുമില്ല. വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളുടെ സംരക്ഷണ ചുമതല ഡാം സേഫ്ടി വിഭാഗത്തിനാണെങ്കിലും സുരക്ഷ ഒരുക്കേണ്ടത് കേരള പൊലിസ് ആണ്.


ബസ് കടത്തി വിടുന്നത് നിരോധിക്കും

ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷ കണക്കിലെടുത്ത് ഇതുവഴിയുള്ള ബസ് യാത്ര നിരോധിക്കാനുള്ള തയ്യാറെടുപ്പുമായി കെഎസ്ഇബി രംഗത്ത്.
ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് വേണ്ടി വകുപ്പ് കളക്ടറുടെ നിര്‍ദ്ദേശത്തിന് അനുകൂലമായി നടപടി എടുത്തതോടെയാണ് ഇതുവഴി വാഹനങ്ങള്‍ കടത്തി വിട്ട് തുടങ്ങിയത്. എന്നാല്‍ ഇത് വലിയ തലവേദനയായിരിക്കുകയാണ്.
അണക്കെട്ടിന് താഴെ താമസിക്കുന്ന അരക്കോടിയിലധികം ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഈ നീക്കം. യാത്രക്കാര്‍ ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago