മനുഷ്യാവകാശ പ്രവര്‍ത്തകനു നേരെയുള്ള വധശ്രമത്തില്‍ വ്യാപക പ്രതിഷേധം
ചൊക്ലി: കഴിഞ്ഞ ദിവസം ചൊക്ലി പൊലിസ് സ്റ്റേഷന് പരിധിയിലെ പുളിയനമ്പ്രം ഉണ്ണിയന്‍ കടവ് കിടഞ്ഞി റോഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തനു നേരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം.
പുളിയനമ്പ്രത്ത് ലീഗ് നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പതിയിരുന്ന ആക്രമി സംഘം മനുഷ്യാവകാശ പ്രവര്‍ത്തകനും, വ്യാപാരിയുമായ കിടഞ്ഞി ഹമീദിനെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹമീദ് കിടഞ്ഞിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കി.
കരിയാട് പഞ്ചായത്ത് മുന്‍ അംഗം അശോക് കുമാര്‍ ഉള്‍പ്പെടെ നാലുപേരാണ് തന്നെ ആക്രമിച്ചതെന്ന് ഹമീദ് പൊലിസിന് മൊഴി നല്കിട്ടുണ്ട്.
ഇരു കൈകള്‍ക്കും ഒരു കാലിനും ഗുരുതരമായി പരുക്കേറ്റ ഹമീദിനെ ഇന്നലെ ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ കൈക്ക് വെട്ടേറ്റിട്ടുണ്ട്. വ്യാപാരി
വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."