ധനസമാഹരണ ഏകോപനത്തിന് സ്‌പെഷല്‍ ഓഫിസറെ നിയോഗിച്ചു
ആലപ്പുഴ: ജില്ലയില്‍നിന്നുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസാമഹരണം ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറായി നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിനെ സര്‍ക്കാര്‍ നിയോഗിച്ചു. സെപ്റ്റംബര്‍ 10മുതല്‍ 15വരെ നടക്കുന്ന സ്‌പെഷല്‍ ഡ്രൈവിന് മുന്നോടിയായി നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് സ്ഥലവും സമയവും നിശ്ചയിച്ചിട്ടുണ്ട്.
അതത് എം.എല്‍.എമാരുടെ അധ്യക്ഷതയിലായിരിക്കും യോഗം. കായംകുളം മണ്ഡലത്തിലെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കായംകുളം റസ്റ്റ് ഹൗസില്‍ നടക്കും. വൈകിട്ട് അഞ്ചിന് അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം ബ്ലോക്ക് ഓഫിസില്‍ നടക്കും. ആലപ്പുഴ മണ്ഡലത്തിലെ യോഗം നാളെ രാവിലെ 9.30ന് ആര്യാട് ബ്ലോക്ക് ഓഫിസിലും മാവേലിക്കര മണ്ഡലത്തിലെ യോഗം രാവിലെ 10ന് മുനിസിപ്പല്‍ ഓഫിസിലും ചേര്‍ത്തല മണ്ഡലത്തിലെ യോഗം രാവിലെ 11.30ന് ചേര്‍ത്തല ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും നടക്കും.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യോഗം രാവിലെ 11.30ന് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫിസില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് അരൂര്‍ മണ്ഡലത്തിലെ യോഗം തൈക്കാട്ടുശേരി ബ്ലോക്ക് ഓഫിസില്‍ നടക്കും. ഏഴിന് രാവിലെ 10ന് കുട്ടനാട് മണ്ഡലത്തിലെ യോഗം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടക്കും. രാവിലെ 11.30ന് ഹരിപ്പാട് മണ്ഡലത്തിലെ യോഗം ഹരിപ്പാട് മുനിസിപ്പല്‍ ഓഫിസിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."