HOME
DETAILS
MAL
ഡെങ്കിപ്പനി പടരുന്നു: എട്ടുപേര്‍ കൂടി ചികിത്സ തേടി
backup
May 05 2017 | 21:05 PM
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം എട്ടുപേര്‍ കൂടി ചികിത്സ തേടിയെത്തി.
ഇതിനകം ഡെങ്കിപ്പനി ബാധിച്ചവര്‍ ഇരുന്നൂറിലേക്കടുക്കുകയാണ്. മൂന്നാഴ്ചയോളമായി നഗരത്തിലും പരിസര പ്രദേശത്തും ഡെങ്കിപ്പിനി പടര്‍ന്നു പിടിക്കുമ്പോഴും ഇത് തടയാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. പനി തടയാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് പറയുമ്പോള്‍ തന്നെ ദിന പ്രതി നിരവധിയാളുകള്‍ക്കാണ് പനി ബാധിച്ചിട്ടുള്ളത്. ഇന്നലെ എട്ടുപേര്‍ കൂടി ഗവ.ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടി. മട്ടന്നൂരിന് പുറമെ ഇരിട്ടി, കൂത്തുപറമ്പ് മേഖലയിയിലും പനി പടര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."