HOME
DETAILS
MAL
മാലിന്യവിരുദ്ധ സമരവേദിയില്‍ മറത്തുകളി അരങ്ങേറി
backup
May 05 2017 | 21:05 PM
പയ്യന്നൂര്‍: സമരച്ചൂടിന് ആവേശമായി വടക്കെ മലബാറിന്റെ സ്വന്തം കലയായ മറത്തുകളി. നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമര പന്തലിലാണ് മറത്തുകളി അരങ്ങേിയത്. പാണപ്പുഴ പത്മനാഭ പണിക്കരും എട്ടാട്ടുമ്മല് ഭാസ്ക്കര പണിക്കരും നേതൃത്വം നല്കി.
പൂരക്കളി അക്കാദമി പ്രസിഡന്റ് പി.വി കൃഷ്ണന്, കെ.എം വിനയകുമാര്‍ സംസാരിച്ചു. അനിശ്ചിതകാല സമരം 68ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ പി.പി പ്രേമന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അഴീക്കല്‍ കപ്പല്‍ പൊളി വിരുദ്ധ സമരസമിതി ചെയര്മാന് മനോഹരന് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."