ജില്ലയില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കാന്‍ തീരുമാനം
മടിക്കൈ വില്ലേജിലെ കണ്ണാടിപാറയ്ക്കു സമീപത്തെ 432 സര്‍വേ നമ്പറിലുള്ള നാലേക്കര്‍ സ്ഥലം സംഘം സന്ദര്‍ശിച്ചു
കാസര്‍കോട്: ജില്ലയില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിനു മുന്നോടിയായി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ വി.ആര്‍ രാധാകൃഷ്ണന്‍ ജില്ലയിലെത്തി. കലക്ടര്‍ കെ. ജീവന്‍ബാബുവുമായി ചര്‍ച്ച നടത്തി.
എ.ഡി.എം കെ. അംബുജാക്ഷന്‍, ഡപ്യൂട്ടികലക്ടര്‍ എച്ച്. ദിനേശന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
സാംസ്‌കാരിക സമുച്ചയം പണിയുന്നതിനുള്ള സ്ഥലം നിര്‍ണയിക്കുന്നതിനാണു സാംസ്‌കാരിക വകുപ്പ് ഡയരക്ടറും സംഘവും ജില്ലയിലെത്തിയത്.
മടിക്കൈ വില്ലേജിലെ കണ്ണാടിപാറയ്ക്ക് സമീപത്തെ 432 സര്‍വേ നമ്പറിലുളള നാലേക്കര്‍ സ്ഥലം സംഘം സന്ദര്‍ശിച്ചു.
സംഘത്തോടൊപ്പം റവന്യൂ ഇന്‍സ്‌പെക്ടര്‍ ലെജിന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ രമേന്ദ്രന്‍, വില്ലേജ് ഓഫിസര്‍ അശോകന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നവോഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."