കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് പരിരക്ഷ
കിഴിശ്ശേരി: കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ രാഷ്ട്രീയം മറന്ന കൂട്ടായ്മയില്‍ ഏഴു ലക്ഷത്തോളം രൂപ സ്വരൂപിച്ച് മുതുവല്ലൂര്‍ പഞ്ചായത്ത് പരിരക്ഷ. പഞ്ചായത്ത് നടപ്പിലാക്കിയ പരിരക്ഷ പദ്ധതിയില്‍ പക്ഷാഘാതം, കാന്‍സര്‍, കിഡ്‌നി രോഗം ബാധിച്ചവര്‍, മാനസികവൈകല്യമുള്ളവര്‍, നട്ടെല്ലിന് ക്ഷതം, നാടി സംബന്ധമായ രോഗങ്ങള്‍, വാര്‍ധക്യജന്യമായ രോഗങ്ങള്‍, ജന്മനാ വൈകല്യമുള്ളവര്‍ തുടങ്ങി ഗുരുതരമായ രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന 260 ല്‍ പരം രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങളാണ് നല്‍കി വരുന്നത്.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ മുഴുവനാളുകളും വിഭവസമാഹരണത്തിന് ഇറങ്ങിയപ്പോള്‍ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ, മത, യുവജന, വിദ്യര്‍ത്ഥി സംഘടനകളും കുടുംബശ്രി, ആശാ തുടങ്ങി സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മുണ്ടക്കുളം ഓട്ടോ തൊഴിലാളികള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം പരിരക്ഷക്കു വേണ്ടി നല്‍കാന്‍ തീരുമാനിച്ചു.
ഫണ്ട് ശേഖരണം പ്രസിഡന്റ് കെ.എ സഗീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.വി ചെറിയാപ്പു ഹാജി അധ്യക്ഷനായി. സപ്പോര്‍ട്ടിങ്ങ് കമ്മിറ്റി കണ്‍വീനര്‍ കെ.എന്‍ ബഷീര്‍, വൈസ് പ്രസിഡന്റ് റഹ്മമുജീബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ മൊയ്തീന്‍ കൊയ, അബ്ദുല്ല മൗലവി, സഹര്‍ബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."