ഞാനിപ്പോഴും ഭീഷണിയില്‍ തന്നെ: ഭീമന്‍ പാണ്ട
ലോകത്തെമ്പാടും മുമ്പെങ്ങും ഇല്ലാത്തത് പോലെ മൃഗശാലകളില്‍ പാണ്ടകളുടെ എണ്ണം അധികരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്രിമ ബീജ സങ്കലനത്തിലൂടെ ജനിച്ചവയുള്‍പ്പെടെ 450 എണ്ണമാണ് കഴിഞ്ഞ വര്‍ഷം പാണ്ടകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. എന്നിരുന്നാലും വന്യജീവി വിദഗ്ദ്ധര്‍ പാണ്ടകള്‍ വംശനാശ ഭീഷണിയില്‍ തന്നെയാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. മനുഷ്യരുടെ കൈകടത്തലുകളും ഭവന വികസനങ്ങളും കാട് കൈയ്യേറിയുള്ള ഖനനങ്ങളും തന്നെയാണ് പാണ്ടകളുടെ ജീവിതത്തിന് തടസമാകുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ വന്യജീവിസങ്കേതമാണ് സിചുവാനിലെ സിചുവാന്‍ ഭീമന്‍ പാണ്ട സങ്കേതം. ലോകത്തിലെ ഭീമന്‍ പാണ്ടകളില്‍ 30%ത്തിലധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒരു പ്രധാന വംശവര്‍ദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖലകള്‍. ക്വിയോങ്‌ലായ്, ജിയാജിന്‍ എന്നീ മലനിരകളിലായ് വ്യാപിച്ചുകിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാര്‍കുകളും കൂടിച്ചേരുന്നതാണ് സിചുവാന്‍ ഭീമന്‍ പാണ്ട സങ്കേതങ്ങള്‍. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമന്‍പാണ്ടയെ കൂടാതെ ചെമ്പന്‍ പാണ്ട, ഹിമപ്പുലി, മേഘപ്പുലി തുടങ്ങിയ ജീവികള്‍ക്കും അഭയസ്ഥാനമാണിവിടം. വൈവിധ്യമാര്‍ന്ന വളരെയധികം സസ്യങ്ങളും ഈ വനങ്ങളിലുണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ പാണ്ടകളുടെ പ്രജനനം നടക്കുന്ന സിചുവാന്‍ പാണ്ട സങ്കേതത്തില്‍ നിന്നുള്ള കാഴ്ചകള്‍.
[gallery columns="1" size="large" ids="319390,319388,319395,319392,319387,319391,319389,319394,319393,319396,319399,319400,319401"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."