കളിയച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്
കോഴിക്കോട്: മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ 2019ലെ കളിയച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. 25,000 രൂപയും പ്രശസ്ത ചിത്രകാരന്‍ നാരായണ ഭട്ടതിരി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡ്. കവിയുടെ പേരിലുള്ള സമസ്ത കേരളം നോവല്‍ പുരസ്‌കാരം കെ.വി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി' എന്ന നോവലിനും നിളാകഥാ പുരസ്‌കാരം അര്‍ഷാദ് ബത്തേരിയുടെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന കഥാസമാഹാരത്തിനുമാണ്. താമരത്തോണി കവിതാ പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ 'ഉള്ളനക്കങ്ങള്‍' എന്ന കൃതിക്കും തേജസ്വിനി ജീവചരിത്ര പുരസ്‌കാരം അജിത്ത് വെണ്ണിയൂരിന്റെ 'പി വിശ്വംഭരന്‍' എന്ന ജീവചരിത്ര ഗ്രന്ഥത്തിനും നല്‍കും.
കവിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത 'പത്മിനി' എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.ചന്ദ്രപ്രകാശ്, കെ മുരളീധരന്‍, ടി.കെ ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."