വരവായി പടന്നക്കാടിന്‍ മാമ്പഴ മഹോത്സവം
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജ് മാമ്പഴ മഹോത്സവത്തിനൊരുങ്ങി. 13, 14 തീയതികളിലാണ് മഹോത്സവം. വൈവിധ്യങ്ങളായ ഇരുപതോളം മാമ്പഴങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുണ്ടാകുക.
സിന്ദൂരം, ബംഗനപ്പള്ളി, അല്‍ഫോണ്‍സോ, മല്ലിക, മല്‍ഗോവ, കാലപ്പാടി, നീലം, പടന്നക്കാടിന്റെ സ്വന്തം ഫിറങ്കിലഡുവ തുടങ്ങിയവയാണ് ഇത്തവണ പ്രദര്‍ശനത്തിന് മാറ്റുകൂട്ടും. പടന്നക്കാട് കാര്‍ഷിക കോളജ്, കരുവാച്ചേരി തോട്ടം എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് ടണ്‍ മാമ്പഴവും, പാലക്കാട് മുതലമടയില്‍ നിന്ന് പത്ത് ടണ്ണുമാണ് വില്‍പനയ്‌ക്കെത്തിക്കുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ കൃഷി സംബന്ധമായ കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ ചക്ക വില്‍പനയ്ക്കുള്ള സൗകര്യവുമുണ്ടാകും. കര്‍ഷകര്‍ക്കായി ഗ്രാഫ്റ്റിങ് പരിശീലനവും ഒരുക്കിയിട്ടുണ്ട്.
പതിനഞ്ചോളം മാവിന്‍ തൈകള്‍, അഞ്ചിനം പ്ലാവുകള്‍, മറ്റു പഴവര്‍ഗ ചെടികള്‍ എന്നിവയും വില്‍പനയ്ക്കുണ്ടാകും. മഹോത്സവത്തിന്റെ ഭാഗമായി കൃത്രിമ കുളത്തില്‍ ശാസ്ത്രീയമായ നീന്തല്‍ പരിശീലനം നടത്തുന്നതിന്റെ പ്രദര്‍ശനവും മാന്തോപ്പില്‍ ഒരുക്കുന്നുണ്ട്. പ്രദര്‍ശനത്തില്‍ മികച്ച മാമ്പഴം പ്രദര്‍ശിപ്പിക്കുന്ന കര്‍ഷകന് മഹാമാംഗോ ട്രോഫിയും നല്‍കും. മാമ്പഴ മഹോത്സവം 13 നു വൈകീട്ട് നാലിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."