HOME
DETAILS

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

  
October 26, 2024 | 2:35 AM

The protest march of Hindutva organizations demanding the demolition of the mosque turned violent

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മുസ്‍ലിം  പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.  സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തരകാശിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംയുക്ത സനാതന്‍ ധര്‍മ രക്ഷക് സംഘിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയാനായി പൊലിസ് വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ മറ്റൊരു വഴിയിലൂടെ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചു. പൊലിസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. 

പള്ളിക്ക് അടിസ്ഥാന രേഖകളില്ലെന്നും നിയമസാധുതയില്ലാതെയാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. സെപ്റ്റംബര്‍ ആറിന് പള്ളിപൊളിക്കണം എന്ന ആവശ്യമുന്നയിച്ച് ഹുന്ദുത്വ പ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പള്ളി സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും നിയമവിരുദ്ധമായല്ല പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.

ഏറെക്കാലം പഴക്കമുള്ള പള്ളി മുസ്‍ലിം സമുദായം പണിതതാണെന്നും സ്ഥലം പള്ളിയുടെ ഭരണസമിതിയുടെ പേരിലുള്ളതാണെന്നും ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഹിന്ദുത്വ സംഘടനകള്‍ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി റാലി നടത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കുള്ള സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി ഉത്തരാഖണ്ഡ് പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡുകൾ മരണക്കെണി: കന്നുകാലി അപകടങ്ങളിൽ മൂന്ന് ദിവസം കൂടുമ്പോൾ ഒരു മരണം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  3 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  3 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  3 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  3 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  3 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  3 days ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  3 days ago