HOME
DETAILS
MAL
സെന്‍കുമാറിനെ ഡി.ജി.പിയാക്കി ഉത്തരവിറങ്ങി
backup
May 06 2017 | 08:05 AM
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഉത്തരവില്‍ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ കാരണം ഇന്ന് ഉച്ചയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ സ്ഥാനം ഏറ്റെടുക്കുമെന്ന് സെന്‍കുമാര്‍ രാവിലെ പ്രതികരിച്ചിരുന്നു.
ഇന്ന് വൈകീട്ടോടെ തന്നെ സെന്‍കുമാര്‍ പൊലിസ് ആസ്ഥാനത്തെത്തി ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്. ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സിന്റെ ചുമതല നല്‍കികൊണ്ടുള്ള ഉത്തരവും ഇതിനോടൊപ്പം പുറത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."