ഹംസണ്ണിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
മണ്ണാര്‍ക്കാട്: തച്ചനാട്ടുകര പഞ്ചായത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ചോളോട് സ്വദേശി തിട്ടുമ്മല്‍ വീട്ടില്‍ പരേതനായ അത്തപ്പുവിന്റെ മകന്‍ ഹംസണ്ണി (48) യുടെ മരണം നാടിന് തീരാനഷ്ടമായി. ദേഹാസ്വസ്ത്യത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച ഹംസണ്ണി ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. നാട്ടുകാര്‍ക്കെല്ലാം സുസമ്മതനായ അദ്ദേഹം ചോളോട് മഹല്ല് സെക്രട്ടറി, മദ്‌റസാ സെക്രട്ടറി, റൈഞ്ച് മാനേജ്‌മെന്റ് കമ്മറ്റി, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി യുവജന സംഘം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, പി.എ തങ്ങള്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എന്‍.സൈതലവി, രാമചന്ദ്രന്‍ എല്‍.സി, എം.എസ് അലവി, മൊയ്തുപ്പു ഹാജി, എ.കെ വിനോദ്, രാമകൃഷ്ണന്‍, കബീര്‍ അന്‍വരി നാട്ടുകല്‍, അബ്ദുറഹ്മാന്‍ വഹബി, സൈനുല്‍ ആബിദ് ഫൈസി, ബഷീര്‍ അസ്ഹരി, സലീം കമാലി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഭാര്യ: അസ്മ. മക്കള്‍: അഫീഫ, അനസ് (കെ.എം.ഐ.സി വിദ്യാര്‍ത്ഥി), അജ്മല്‍ (ഒടമല കോളേജ് വിദ്യാര്‍ത്ഥി), അഫ്‌ന. മരുമകന്‍: ഫാരിസ്. ജനാസ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചോളോട് മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."