സിറിയന്‍ പുനരുദ്ധാരണത്തിന് 100 ബില്യണ്‍ ഡോളര്‍ സഹായത്തിനു സഊദി മന്ത്രിസഭാ അംഗീകാരം
റിയാദ്: സിറിയയില്‍ പുനരുദ്ധാരണത്തിന് നൂറു മില്ല്യണ്‍ നല്‍കാനുള്ള തീരുമാനത്തിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. ഐ എസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സിറിയക്ക് സഊദി നല്‍കുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കഴിഞ്ഞ ദിവസം ജിദ്ദയിലെ അല്‍ സലാമ രാജ കൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ ചേര്‍ന്നത്. ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ ജീവിതം സാധാരണനിലയിലാക്കുകയാണ് ലക്ഷ്യം. ഹാജിമാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ സുരക്ഷിതമായും ആശ്വാസത്തോടെയും നിര്‍വഹിക്കാന്‍ സാധിച്ചതില്‍ സര്‍വശക്തനായ അല്ലാഹുവിന് സ്തുതികളര്‍പ്പിച്ച രാജാവ് ഇതിനായി പ്രയത്‌നിച്ച രാജകുമാരന്മാരായും മന്ത്രിമാരേയും ഹജജ് കമ്മിറ്റി ചെയര്‍മാനേയും അംഗങ്ങളേയും അഭിനന്ദിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സഹോദര, സുഹൃദ് രാഷ്ടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ സഊദി അറേബ്യന്‍ കാബിനറ്റ് ശക്തിയായി അപലപിച്ചു. അക്രമങ്ങള്‍ക്കെതിരെയും തീവ്രവാദനത്തിനെതിരെയും വിവിധ സര്‍ക്കാരുകള്‍ കൈക്കൊളളുന്ന നടപടികളെ സൗദി അറേബ്യ പിന്തുണക്കുന്നുവെന്നും മന്ത്രിസഭ അറിയിച്ചതായി മീഡിയ മന്ത്രി അവാദ് അല്‍ അവാദിനെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."