സമസ്ത ഓണ്‍ലൈന്‍ മദ്‌റസ വൈജ്ഞാനിക രംഗത്തെ പുതുചരിതം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഅ് കാംപയിന്‍ വിപുലമായി സംഘടിപ്പിക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 17ന് പാണക്കാട് നടക്കും. കാലത്തിന്റെ മാറ്റവും വര്‍ത്തമാന സാഹചര്യവും ഉള്‍ക്കൊണ്ട് പ്രവാചക ജീവിതം കൂടുതല്‍ കാലികമായി അവതരിപ്പിക്കുന്നതിനും സമൂഹത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കുന്നതിനും 'തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂര്‍ണം' എന്ന പ്രമേയത്തിലാണ് കാംപയിന്‍ ആചരിക്കുന്നത്.
ജില്ലാതലങ്ങളില്‍ സെമിനാറുകള്‍, മണ്ഡലം തലങ്ങളില്‍ ചര്‍ച്ചാ പഠന സംഗമങ്ങള്‍, ശാഖാ തലങ്ങളില്‍ വിദാഅ് പ്രഭാഷണങ്ങള്‍, പ്രകീര്‍ത്തന സദസ്സുകള്‍ ഉള്‍പെടെ വിവിധ പരിപാടികള്‍ കാംപയിനോടാനുബന്ധിച്ചു നടക്കും.
സമസ്തയുടെ വിവിധ കീഴ്ഘടകങ്ങള്‍ വിവിധ തലങ്ങളില്‍ കാംപയിന്‍ വിജയിപ്പിക്കുന്നതിന്ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
നാസര്‍ ഫൈസി കൂടത്തായി കണ്‍വിനറും പിണങ്ങോട് അബൂബക്കര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ അംഗങ്ങളുമായ കാംപയിന്‍ സമിതിക്ക് രൂപം നല്‍കി.
യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, എ.എം പരീദ് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, നിസാര്‍ പറമ്പന്‍, ഒ.എം ശരീഫ് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."