ലൈഫ് അഴിമതി സംസ്ഥാനത്തിന് അപമാനം: പി.കെ കുഞ്ഞാലിക്കുട്ടി
അത്താണി (തൃശൂര്‍): ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് തല ചായ്ക്കാനൊരിടം ഉറപ്പു വരുത്തുന്ന ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണ ഫണ്ടില്‍ നിന്ന് കോടികള്‍ അടിച്ചുമാറ്റിയ നടപടി കേരളത്തിന് അപമാനമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി.
20 കോടി രൂപയുടെ പദ്ധതിയില്‍നിന്ന് 9 കോടിയോളം കമ്മിഷന് പോയിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നെ എന്ത് ഫ്ളാറ്റാണ് നിര്‍മിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കണം. അഴിമതിയാരോപണം ഉയര്‍ന്നു വന്നപ്പോള്‍ ഏത് അന്വേഷണവും നേരിടുമെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രഖ്യാപിച്ചിരുന്നത്.
സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത് അങ്ങേയറ്റം ലജ്ജാകരമാണ്.
അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുന്നുവെന്നതാണ് ഈ അങ്കലാപ്പിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."