യു.എസ് ഓപണ്‍: നദാലും സെറീനയും സെമിയില്‍
വാഷിങ്ടണ്‍: സ്പാനിഷ് താരം റാഫേല്‍ നദാലും അമേരിക്കന്‍ താരം സെറീനാ വില്യംസും യു. എസ് ഓപണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആസ്ട്രിയന്‍ താരം ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്. 0-6, 6-4, 7-5, 6(4)-7(7), 7(7)-6(5) എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം.
തുടക്കം മുതല്‍ തന്നെ കളിയില്‍ ആധിപത്യം പുലര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം നദാല്‍ നാലും അഞ്ചും സെറ്റില്‍ മാത്രമാണ് അല്‍പം വിയര്‍ത്തത്. അവസാനത്തെ രണ്ട് സെറ്റിലും ടൈ ബ്രേക്കറിലായിരുന്നു നദാലിന്റെ ജയം.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും ജപ്പാന്‍ താരം കെയ് നിഷികോരിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം കരോളിനാ ലിസ്‌കോവയെ തോല്‍പ്പിച്ചാണ് അമേരിക്കന്‍ താരം സെറീനാ വില്യംസ് സെമിയില്‍ പ്രവേശിച്ചത്. 6-4, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലാണ് ജപ്പാന്‍ താരം നയോമി ഒസാകയും ലസിയ സുറങ്കോയും തമ്മില്‍ ഏറ്റുമുട്ടുന്നത്.
പുരുഷ വിഭാഗം ഡബിള്‍സില്‍ അമേരിക്കന്‍ ജോഡികളായ ഓസ്‌റിന്‍ ക്രാജിക്, ടെന്നിസ് സാന്‍ഗ്രന്‍ എന്നിവരെ പരാജയപ്പെടുത്തി മാഴ്‌സലോ മെലോ ലൂക്കാസ് കുബോട്ട് സഖ്യം സെമിയില്‍ പ്രവേശിച്ചു.
4-6, 2-6 എന്ന സ്‌കോറിനായിരുന്നു അമേരിക്കന്‍ മെലോ സഖ്യത്തിന്റെ ജയം. മിക്‌സഡ് ഡബിള്‍സില്‍ അമേരിക്കന്‍ ജോഡികളായ ക്രിസ്റ്റ്യന്‍ മെക്ഹലെ ക്രിസ്റ്റ്യന്‍ ഹാരിസണ്‍ സഖ്യം ഹലാകോവ സഖ്യത്തെ പരാജയപ്പെടുത്തി. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു അമേരിക്കന്‍ സഖ്യത്തിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."