HOME
DETAILS

വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതണം

  
backup
May 14 2019 | 23:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

 

മുക്കം (കോഴിക്കോട്): നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ വിദ്യാര്‍ഥികളെ വീണ്ടും പരീക്ഷയെഴുതിക്കാന്‍ തീരുമാനം.
ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയരക്ടര്‍ ഡോ. എസ്.എസ് വിവേകാന്ദന്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഗോകുല കൃഷ്ണന്‍, അക്കൗണ്ടിങ് ഓഫിസര്‍ സീന, ഹയര്‍സെക്കന്‍ഡറി വിഭാഗം സൂപ്രണ്ട് അപര്‍ണ എന്നിവര്‍ ഇന്നലെ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തിരുന്നു. ഇതിനുശേഷമാണ് തീരുമാനത്തിലെത്തിയത്.


ഫലം തടഞ്ഞുവച്ച പ്ലസ്ടു വിഭാഗത്തിലെ മൂന്നും ക്രമക്കേട് കണ്ടെത്തിയ പ്ലസ്‌വണ്‍ വിഭാഗത്തിലെ രണ്ടും കുട്ടികളില്‍ നിന്നാണ് മൊഴിയെടുത്തത്.
അധ്യാപകന്‍ പൂര്‍ണമായും പരീക്ഷയെഴുതിയ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെയും കൊമേഴ്‌സ് വിഭാഗത്തിലെയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷയെഴുതേണ്ടത്. ഇവര്‍ക്ക് ജൂണ്‍ 10ന് നടക്കുന്ന സേ പരീക്ഷയോടൊപ്പം പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. ഇവര്‍ പരീക്ഷാ ഫീസ് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു. അധ്യാപകന്‍ നാല് ഉത്തരങ്ങളില്‍ തിരുത്തല്‍ വരുത്തിയ വിദ്യാര്‍ഥിയുടെ ബാക്കി ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതി പത്ത് ദിവസത്തിനകം ഫലം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അധ്യാപകര്‍ പരീക്ഷയെഴുതിയത് തങ്ങള്‍ക്ക് അറിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ മൊഴിനല്‍കിയത്. വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത ശേഷം സംഭവദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സ്‌കൂളുകളിലെ 14 അധ്യാപകരുടെയും മൊഴിയുമെടുത്തു.


അതിനിടെ, വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സാലി സിബി, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ ജോയിന്റ് ഡയരക്ടര്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പൊലിസ് അന്വേഷണം തുടങ്ങി

മുക്കം: അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ആര്‍.ഡി.ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐ.പി.സി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരേ ചുമത്തിയത്. അന്വേഷണ ചുമതലയുള്ള മുക്കം സി.ഐ കെ.വി ബാബു നീലേശ്വരം സ്‌കൂളിലെത്തി ഹയര്‍സെക്കന്‍ഡറി വിഭാഗം ഉദ്യോഗസ്ഥര്‍, പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
കുട്ടികളെ അധ്യാപകര്‍ സഹായിച്ചതിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. അധ്യാപകര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. അതിനിടെ, അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്.


നിരപരാധികളെന്ന് വിദ്യാര്‍ഥികള്‍

മുക്കം: അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തി വിദ്യാര്‍ഥികള്‍. ജൂണില്‍ വീണ്ടും പരീക്ഷയെഴുതിയാല്‍ തോല്‍ക്കും. ഒന്നാംവര്‍ഷം ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതിനാലാണ് മാര്‍ക്ക് കുറഞ്ഞത്. എന്നാല്‍, രണ്ടാംവര്‍ഷം നന്നായി പഠിച്ചു. വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇപ്പോള്‍ പഠിച്ച കാര്യങ്ങളെല്ലാം മറന്നു പോയിട്ടുണ്ട്.
ജൂണിലെ സേ പരീക്ഷക്ക് തയാറാവാന്‍ സമയമില്ല. അത്രയ്ക്കും കഷ്ടപ്പെട്ട് പഠിച്ചാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. മൊഴിയെടുക്കാന്‍ വന്ന ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍, ആര്‍.ഡി.ഡി എന്നിവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ജൂണില്‍ നടക്കുന്ന സേ പരീക്ഷ എഴുതുക, അല്ലെങ്കില്‍ പരാതിയുമായി മുന്നോട്ടു പോവുക എന്നാണ് അവര്‍ പറഞ്ഞത്. പരാതിയുമായി മുന്നോട്ടുപോയാല്‍ ഈ വര്‍ഷത്തെ ഉപരിപഠന സാധ്യത ഇല്ലാതാകുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago