HOME
DETAILS

'മോദി ഒരു സ്വേഛാധിപതി ആണെന്നാണോ താങ്കള്‍ പറയുന്നത്'- മമതയുടെ ചിത്രം മോര്‍ഫ് ചെയ്തത് നര്‍മമെന്ന ജയ്റ്റ്‌ലിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് ദിവ്യ സ്പന്ദന

  
backup
May 15 2019 | 03:05 AM

national-divya-spandana-to-arun-jaitley-over-mamata-meme-row

ന്യൂഡല്‍ഹി: മമത ബാനര്‍ജിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ അനുകൂലിച്ച അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അധ്യക്ഷ ദിവ്യ സ്പന്ദന. നേരത്തെ മോദിയെ പരിഹസിച്ച തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ജയ്റ്റ്‌ലി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ദിവ്യ ട്വീറ്റ് ചെയ്തത്.

മമതയുടെ ഫോട്ടോ എഡിറ്റ് ചെയ്ത ബി.ജെ.പിയുടെ യൂത്ത് വിങ് നേതാവ് പ്രിയങ്ക ശര്‍മയെ വെസ്റ്റ് ബംഗാള്‍ പൊലിസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് സുപ്രിം കോടതി അവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. മമതാ ബാനര്‍ജിയോട് സംഭവത്തില്‍ മാപ്പ് പറയണമെന്നും അവരോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയെ അനുകൂലിച്ച് ജയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

'നര്‍മം, ആക്ഷേപ ഹാസ്യം എന്നിവ സ്വതന്ത്രമായ വ്യവസ്ഥിതിയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഏകാധിപത്യഭരണത്തില്‍ ഇവയ്ക്ക് സ്ഥാനമില്ല. ഏകാധിപതികള്‍ ജനങ്ങളെ നോക്കി ചിരിക്കും. ആളുകള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല. ബംഗാളില്‍ ഇതാണ് അവസ്ഥ എന്നായിരുന്നു' എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ട്വീറ്റ്.

ഉടന്‍ തന്നെ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി ദിവ്യ സ്പന്ദന രംഗത്തെത്തുകയായിരുന്നു. 'ജെയ്റ്റ്‌ലി ജീ, നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ മോദിയെ പരിഹസിച്ചതിന് എനിക്കെതിരെ എന്തിനായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മോദി ഒരു ഏകാധിപതിയാണെന്നാണോ താങ്കള്‍ പറയുന്നത്' ദിവ്യ ചോദിച്ചു.

മോദി തന്റെ മെഴുകു പ്രതിമയുമയോടൊത്ത് നില്‍ക്കുന്ന ചിത്രത്തില്‍, മെഴുകു പ്രതിമയുടെ നെറ്റിയില്‍ ചോര്‍ (കള്ളന്‍) എന്നെഴുതി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പി നടപടി ആവശ്യപ്പെട്ടത് പരാമര്‍ശിച്ചായിരുന്നു ദിവ്യയുടെ ട്വീറ്റ്.

സെക്ഷന്‍ 500 അപകീര്‍ത്തിപ്പെടുത്തല്‍, ഐ.ടി ആക്ട് എന്നിവ ചുമത്തിയായിരുന്നു പ്രിയങ്ക ശര്‍മയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  3 months ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  3 months ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  3 months ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  3 months ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  3 months ago