ഓണ്‍ലൈനുകളില്‍ കുട്ടികള്‍ക്ക് നേരെ വരുന്ന അതിക്രമങ്ങള്‍ തടയാനൊരുങ്ങി ഗൂഗിള്‍
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളെ തടയാന്‍ ഗൂഗിള്‍ പുതിയ സാങ്കേതിക വിദ്യകൊണ്ടുവരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്.
ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യാ കമ്പനികള്‍ക്കും ഇതിന്റെ സഹായം ലഭ്യമാണ്.
ഇന്റര്‍നെറ്റ്കളിലൂടെ കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ വരുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും ഗൂഗിള്‍ എന്‍ജിനീയറിങ് ലീഡ് നിക്കോള ടോടറോവിക് ആന്‍ഡ് പ്രോഡക്റ്റ് മാനേജര്‍ അഭി ചൗധരി ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."