ഫണ്ട് അനുവദിച്ചിട്ടും മണിയമ്പള്ളി പാലം പുനര്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍
പൂച്ചാക്കല്‍: ഫണ്ട് അനുവദിച്ചിട്ടും പാലം പുനര്‍നിമിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.അരൂക്കുറ്റി നദ് വത്ത് നഗര്‍ മണിയമ്പള്ളി പാലമാണ് പുനര്‍നിര്‍മിക്കാതെ അപകട ഭീഷണിയിലുള്ളത്.
എ.എം ആരിഫ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് പാലത്തിനും വടുതലകുടപുറം റോഡിനും വേണ്ടി 108.5 ലക്ഷം രൂപ അനുവദിച്ചതാണ്. എന്നാല്‍ പിന്നീട് ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
എന്നാല്‍ ഇതോടൊപ്പം ഫണ്ട് അനുവദിച്ച പൂച്ചാക്കല്‍ പഴയ പാലം അടക്കമുള്ള റോഡുകളുടെയും പാലത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അപകട ഭീഷണി നേരിടുന്ന ഈ പാലംകടന്നാണ് പ്രദേശത്തെ മൂന്ന് സ്‌കൂളികളിലെ വിദ്യാഥികള്‍ പോകുന്നത്.
പാലം തകര്‍ന്ന് വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ട അധികൃതര്‍ പാലം പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല.ഇതിനെതിരെ വിദ്യാര്‍ഥികളും വടക്കന്‍ മേഖല വികസന സമിതിയും പല തവണ നിവേദനവും പരാതിയും നല്‍കിയിരുന്നു.
അന്‍പത് വര്‍ഷത്തോളം പഴക്കമുള്ളതാണ് പാലം. ബലക്ഷയമാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ അടിഭാഗവും റോഡും കൈവരികളും തകര്‍ന്നു. ഒരേ സമയം ഒരു വാഹനം പോകാന്‍ മാത്രമുള്ള വീതിയാണ് ഇതിനുള്ളത്.
പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാലം കുലുങ്ങുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.പാലത്തിലെ ഇരുവശങ്ങളിലുള്ള ഇരുമ്പ് പോസ്റ്റില്‍ തട്ടി വിദ്യാര്‍ഥികളുടെ കാലുമുറിയുന്നതും പതിവാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും പാലത്തിലൂടെ യാത്ര ചെയ്യുന്നത്.പാലം വലിയ രീതിയിലുള്ള അപകട സാധ്യത സ്യഷ്ടിക്കുന്നുണ്ട്.
സ്‌കൂള്‍ തുറക്കും മുമ്പ് പാലത്തിന്റെ നിര്‍മാണം ആരംഭിക്കണമെന്ന് വടക്കന്‍ മേഖല വികസന സമിതി ചെയര്‍മാന്‍ സി.എസ് മാമ്മു ചെറുകാട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."