സംസ്ഥാനപാതയില്‍ അനധികൃത കമാനം; പരാതിയെ തുടര്‍ന്ന് പൊളിച്ചുനീക്കി
മുള്ളൂര്‍ക്കര: സംസ്ഥാനപാതയില്‍ മുള്ളൂര്‍ക്കര വാഴക്കോട് റോഡിന് കുറുകെ വൈദ്യുതി വകുപ്പ് സ്ഥാപിച്ച കൂറ്റന്‍ കമാനം മുള്ളൂര്‍ക്കര പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി പൊളിച്ച് മാറ്റി. പാതക്ക് കുറുകെ കമാനങ്ങള്‍ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ വിധിയും, ലോക് അദാലത്തിന്റെ ഉത്തരവും ലംഘിച്ചാണ് ഇന്നലെ നടന്ന ചേലക്കര സമ്പൂര്‍ണ വൈദ്യുതീകരണ പരിപാടിയുടെ ഉദ്ഘാടന കമാനം സ്ഥാപിച്ചിരുന്നത്.
കമാനം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി പൊലിസിലും പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയലക്ഷ്യത്തിന് പരാതി നല്കാന് തീരുമാനമെടുക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ നടപടി എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."