സര്‍വിസ് സഹകരണ സംഘത്തില്‍ ചേരിതിരിഞ്ഞ് മത്സരം
കുന്നംകുളം: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കാര്‍ഷിക, കാര്‍ഷികേതര സര്‍വ്വീസ് സഹകരണ സംഘത്തില്‍ ചേരി തിരിഞ്ഞ് മത്സരം. സംഘം പ്രസിഡന്റ് മുന്‍ ആര്‍ത്താറ്റ് ബ്ലോക്ക് പ്രസിഡന്റുമായ കെ.വി സുഗുതന്‍, സംഘം ഡയറക്ടറും മുന്‍ കൗണ്‍സിലറുമായ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം.
മെയ് 10 നാണ് തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘത്തില്‍ ആകെ 200 ല്‍ താഴെ അംഗങ്ങളാണുള്ളത്. ഡി.സി.സി സെക്രട്ടറിമാരായ കെ.സി ബാബു, കെ.വി ഇട്ടി മാത്തു എന്നിവരുള്‍പെടേയുള്ള നേതാക്കളാണ് ഭരണസമിതിയിലുള്ളത്. ആകെയുള്ള 11 സീറ്റില്‍ 6 ജനറല്‍ സീറ്റുകളിലേക്കാണ് മത്സരം.
ജില്ലാ നേതാക്കളുള്‍പെടേയുള്ള സംഘത്തിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ചേരിതിരിഞ്ഞുള്ള നീക്കം കുന്നംകുളത്തെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ മറ നീക്കി പുറത്തുവരുന്നതിന്റെ അടയാളമായാണ് കാണുന്നത്.
കുന്നംകുളത്തെ കോണ്‍ഗ്രസിന്റെ നേതൃത്വപരമായ പങ്കുവഹിക്കുകയും, പാര്‍ട്ടിയുടെ അവസാന വാക്കുമായിരുന്നു ബാബുവും, ഇട്ടി മാത്തുവും. മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ഇവര്‍ ഇരു വിഭാഗം ഗ്രൂപ്പിന്റെ തലവന്‍മാരാണ്. ഇവര്‍ ഭരണസമിതിയിലുണ്ടായിരുന്നിട്ടുകൂടി ചേരിതിരിവും തര്‍ക്കവും ഒഴിവാക്കാനായില്ലെന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ഗൗരവമായ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലിലും ഇരു നേതാക്കള്‍ക്കും ഇത്തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയാനായില്ലെന്നതിനാലാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടു കൂടി പ്രതിപക്ഷ
സ്ഥാനം പോലും ലഭിക്കാതെ പോയത്. കുന്നംകുളത്തെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാകും ഈ സംഘം തിരഞ്ഞെടുപ്പ്.
വനിതാ പ്രിനിധികളായ മിഷ സെബാസ്റ്റ്യന്‍, സതി അശോകന്‍, എസ്.സി പ്രതിനിധയായി സുരേഷ്‌കുമാര്‍, ഡെപ്പോസിറ്റ് പ്രതിനിധിയായി ഷീനാ ചന്ദ്രബോസ് എന്നിവര്‍ നിലവില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ഇനിയുള്ള 6 ജനറല്‍ സീറ്റിലേക്കാണ് മത്സരം നടക്കുക. മെയ് 10 രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."