HOME
DETAILS
MAL
യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി. ഓഫിസ് ഉപരോധിച്ചു
backup
July 23 2016 | 20:07 PM
വെഞ്ഞാറമൂട് : അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ വിക്രമന് നായരെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു. വെഞ്ഞാറമൂട് പൊലിസ് സ്ഥലത്തെത്തി സമരക്കാരുമായും കെ.എസ്.ഇ.ബി. അധികൃതരുമായും ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. കോണ്‍ഗ്രസ്സ് നെല്ലനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. സുധീര്‍, പഞ്ചായത്തംഗങ്ങളായ എം.എസ്. ബിനു, ബിനു.എസ്. നായര്‍, മഹേഷ് ചേരിയില്‍, മോഹനന് നായര്‍, കീഴായിക്കോണം അജയന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."