സംരക്ഷണമില്ലാതെ ജലസമൃദ്ധമായ നന്മണ്ട രാരോത്ത് കുളം
ബാലുശ്ശേരി: നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ നന്മണ്ട മൂന്നാം വാര്‍ഡിലെ ജലസമൃദ്ധമായ രാരോത്ത് കുളം സംരക്ഷണമില്ലാതെ മലിനപ്പെടുന്നു.
നന്മണ്ട പഞ്ചായത്തിന്റെ അധീനതയിലാണ് ഈ ജലസ്രോതസ്. കടുത്ത വേനലില്‍പോലും ഒന്നര മീറ്ററോളം വെള്ളമുള്ള കുളത്തിന് സംരക്ഷണമില്ലാത്തതിനാല്‍ ഇലകള്‍ വീണ് മലിനപ്പെട്ടിരിക്കുകയാണ്.
നിരവധി വീട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് രാരോത്ത് കുളം പരിഹാരമാകുമെന്ന് അറിഞ്ഞിട്ടും കുളത്തിന് ആഴംകൂട്ടി വൃത്തിയാക്കാന്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുളത്തിന്റെ ഒരു ഭാഗത്തു ചെറിയ കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയ മതില്‍ ഏതുസമയത്തും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. കള്ളങ്ങാടി താഴത്ത് കാര്‍ഷികാഭിവൃദ്ധി നില നിര്‍ത്തുന്നതിനും രാരോത്ത് കുളത്തിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. പ്രദേശത്തുകാര്‍ കുടിവെള്ളത്തിന് ജപ്പാന്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. കുളം നന്നാക്കി സംരക്ഷണഭിത്തി കെട്ടിയാല്‍ മാത്രം മതിയെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."