ഇന്ത്യന്‍ ദമ്പതികള്‍ മകളുടെ കാമുകന്റെ വെടിയേറ്റു മരിച്ചു
കാലിഫോര്‍ണിയ: എന്‍ജിനീയറിങ് ഓഫ് ജുനിഫര്‍ നെറ്റ്വര്‍ക്ക്സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ നരീന്‍ പ്രഭുദാസ്, ഭാര്യ റയ്നി പ്രഭു എന്നിവര്‍ മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റ് മരിച്ചു.
സാന്ഹൊസെയിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ ഇവരെ കൂടാതെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. നരീനു നേരെയാണ് മകളുടെ കാമുകന്റെ ആദ്യ വെടിവയ്പുണ്ടായത്. തുടര്‍ന്ന് റയ്നിക്കെതിരേയും വെടിയുതിര്‍ത്തു.
ഇരുവരും തല്‍ക്ഷണം മരിച്ചു. വെടിവയ്പ്പു നടക്കുന്നതിനിടയില്‍ മൂത്ത മകന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പൊലിസ് എത്തി പ്രതി ഇരുപത്തിനാലുകാരനായ മിര്‍സ ടാറ്റ്ലിറിനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വീട്ടിനകത്തുണ്ടായിരുന്ന ഇളയ മകനെ ബന്ധിയാക്കി പൊലിസുമായി വിലപേശാനായിരുന്നു നീക്കം. മിര്‍സയെ പൊലിസ് വെടിവച്ചു കൊന്നു. മിര്‍സ വീട്ടില്‍ കടക്കുന്നതു തടഞ്ഞുകൊണ്ട് ഡിസംബര്‍ ഒന്നിന് കോടതി ഉത്തരവിട്ടിരുന്നു. മിര്‍സയുടെ കാമുകിയും കൊല്ലപ്പെട്ട ദമ്പതിമാരുടെ മകളുമായ ലൈല മുംബൈയിലാണ് പഠിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ റെയ്ച്ചല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."