പ്രധാനമന്ത്രി പദവി: നിലപാട് മയപ്പെടുത്തി മമത; രാഹുലിനെ അംഗീകരിക്കാന്‍ തയാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിയോടുള്ള അടങ്ങാത്ത മോഹം മയപ്പെടുത്തി തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. കേന്ദ്രഭരണത്തില്‍ നിന്ന് മോദിയെ പുറത്താക്കാന്‍ എന്തുവിട്ടുവീഴ്ചയ്ക്കും തയാറാണെന്നു വ്യക്തമാക്കിയ അവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രയാവുന്നത് അംഗീകരിക്കാന്‍ തയാറാണെന്നും അറിയിച്ചു.
പ്രധാനമന്ത്രിപദം സംബന്ധിച്ച മമതയുടെ ഉള്ളിലെ നിലപാട് തൃണമൂല്‍ വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുന്നതാണ് നല്ലതെന്ന കഴിഞ്ഞ ദിവസത്തെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മമതയുടെ നിലപാടും പുറത്തുവന്നത്. രാഹുലാണ് പ്രധാനമന്ത്രിയാവേണ്ടതെന്നാണ് സ്റ്റാലിന്‍ പറയുന്നതെങ്കില്‍ അതൊരു പ്രശ്‌നമല്ല. ആദ്യം വേണ്ടത് മോദി പുറത്തുപോവലാണ്- മമത പറഞ്ഞു.
പ്രധാനമന്ത്രി പദവി സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വോട്ടെണ്ണലിന്റെ തൊട്ടു മുന്‍പ് ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം മാറ്റിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."