HOME
DETAILS

ബംഗാളില്‍ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു

  
backup
May 15 2019 | 19:05 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6


ന്യൂഡല്‍ഹി: ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രാത്രി 10 മണിയോടെ നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ അസാധാരണ നടപടി.
അതോടൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്ഥരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി. കൊല്‍ക്കത്ത മുന്‍ പൊലിസ് മേധാവിയും ഇപ്പോള്‍ സി.ഐ.ഡി എ.ഡി.ജി.പിയുമായ രാജീവ് കുമാര്‍, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്‌റി ഭട്ടാചാര്യ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് കമ്മിഷന്‍ നീക്കംചെയ്തു. രാജീവ് കുമാറിനോട് ഉടന്‍ ബംഗാള്‍ വിടാനും ഇന്ന് 10 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഭട്ടാചാര്യയുടെ ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി.
അമിത്ഷായുടെ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മിഷന്റെ നടപടി.


ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. രാജ്യത്ത് ആദ്യമായാണ് കമ്മിഷന്‍ ഈ അധികാരം പ്രയോഗിക്കുന്നത്. ബംഗാളിലെ 9 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണി വരെ പരസ്യപ്രചാരണം നടക്കേണ്ടതായിരുന്നു.


ഇതില്‍നിന്ന് ഒരു ദിവസമാണ് വെട്ടിക്കുറച്ചത്. നാളെ 10 മണി വരെ സമയം നല്‍കിയത് ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് തെരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അമിത്ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ബംഗാള്‍ നവോത്ഥാന നായകന്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തിരുന്നു. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് കടുത്ത വിഷമം ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിഷന്‍ പറഞ്ഞു.


ഡംഡം, ബറാസാത്ത്, ബസീര്‍ഹട്ട്, ജയ്‌നഗര്‍, മധുരാപൂര്‍, ജാദവ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് കൊല്‍ക്കത്ത, നോര്‍ത്ത് കൊല്‍ക്കത്ത എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളാണിതെല്ലാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago