കിപ്ചോഗെയ്ക്ക് ചരിത്ര നേട്ടം നഷ്ടമായി
മോണ്‍സ: രണ്ട് മണിക്കൂര്‍ സമയത്തിന് താഴെ മാരത്തണ്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതാനുള്ള അവസരം കെനിയയുടെ ഒളിംപിക്ക് ചാംപ്യന്‍ എല്യുഡ് കിപ്ചോഗെയ്ക്ക് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നഷ്ടമായി. മോണ്‍സ ഫോര്‍മുല വണ്‍ ട്രാക്ക് പോരാട്ടത്തിലാണ് നിലവിലെ ലോക റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി കിപ്ചോഗെ മുന്നേറിയത്. രണ്ട് മണിക്കൂര്‍ 25 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. നിലവിലെ ലോക റെക്കോര്‍ഡ് 2.02.57 സെക്കന്‍ഡാണ്.
2014ല്‍ കെനിയയുടെ തന്നെ ഡെന്നിസ് കിമെറ്റോയാണ് റെക്കോര്‍ഡ് കുറിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തപ്പെടില്ല. മത്സരത്തിനിടെ പകുതി ദൂരം പിന്നിട്ടാല്‍ താരങ്ങള്‍ക്ക് വെള്ളം കുടിക്കാനുള്ള അവസരവും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നു. അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന് നിയമാവലി മുഴുവന്‍ പാലിക്കാതെ അനൗദ്യോഗികയമായാണ് മത്സരം നടത്തിയത്. ഈ പ്രകടനം അതിനാല്‍ ലോക റെക്കോര്‍ഡിനായി പരിഗണിക്കില്ല. 42.2 കിലോമീറ്റര്‍ ദൂരമാണ് കിപ്ചോഗെ താണ്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."