ഗോഡ്സെ രാജ്യസ്നേഹി: പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാസിംങ് തടിയൂരി
ന്യു ഡല്‍ഹി: ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന് പ്രസ്താവിച്ച ബോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒടുവില്‍ മാപ്പ് പറഞ്ഞു. പരാമര്‍ശത്തില്‍ പാര്‍ട്ടി പ്രഗ്യ സിംഗ് താക്കൂറിനോട് വിശദീകരണം തേടിയിരുന്നു. പരാമര്‍ശത്തിനെതിരേ പ്രതിഷേധം കനത്തതോടെയാണ് ബിജെപി പ്രസ്താവനയെ അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് അവര്‍ മാപ്പ് പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്നായിരുന്നു അവരുടെ പരാമര്‍ശം. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന നടന് കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് അവര്‍ അങ്ങനെ പ്രതികരിച്ചത്.
പരാമര്‍ശം വിവാദമായതോടെയാണ് പ്രഗ്യയ്ക്കെതിരെ ബിജെപി രംഗത്തെത്തിയത്. ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും നിര്‍ദേശിച്ചതോടെയാണ് മാപ്പ് പറച്ചില് ഉണ്ടായിരിക്കുന്നത്.
പ്രഗ്യയുടെ നാവിന് വിലങ്ങിടാന്‍ ബിജെപി നേതൃത്വത്തിന് ഇതുവരേ സാധിച്ചിരുന്നില്ലെന്നാണ് ഇതോടെ വ്യ്ക്തമായത്. മാപ്പ് പറഞ്ഞത് പ്രതിഷേധം ആളിക്കത്തിയതിനുപിറകെ പാര്‍ട്ടി തന്നെ പുതിയ സാഹചര്യത്തില്‍ പരാമര്‍ശം കുരുക്കാവുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്. അല്ലാതെ കുറ്റബോധംകൊണ്ടല്ലെന്നും വളരെ വ്യക്തമാണ്. എന്നാല്‍ രാജ്യവും ബോപ്പാലിലെ ജനങ്ങളും വോട്ടെടുപ്പില്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിഞ്ഞ് തന്നെ കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."