അങ്ങാടിപ്പുറത്ത് കടകളില്‍ വീണ്ടും മോഷണം; ഇത്തവണ കുത്തിത്തുറന്നത് മൊബൈല്‍ ഷോപ്പ്
അങ്ങാടിപ്പുറം: ടൗണിലെ കടകളില്‍ മോഷണ പരമ്പര. മലപ്പുറം റോഡില്‍ കോട്ടപ്പറമ്പയിലെ മൂന്ന് കടകളില്‍ മോഷണശ്രമം നടന്ന് ഒരു മാസം തികയുന്നതിനു പിന്നാലെയാണ് ടൗണിലെ മറ്റൊരു കടയും കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കോഴിക്കോട് പാലക്കാട് ദേശീയപാതക്കരികില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ബസാര്‍ എന്ന മൊബെല്‍ കടയുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടന്നിരിക്കുന്നത്.
രാത്രി ഒന്‍പതോടെ കടയടച്ച് വീട്ടില്‍ പോയ കടയുടമ സമീപത്തെ മറ്റു കടകളിലെ ജീവനക്കാര്‍ വിളിച്ചു പറയുമ്പോഴാണ് സ്വന്തം കട കുത്തിത്തുറന്നതായ വിവരം അറിയുന്നത്.
മൊബൈല്‍ കടയുടെ തൊട്ടരികില്‍ സ്ഥിതി ചെയ്യുന്ന പൂ കച്ചവട കടയുടെ മുന്‍വശത്ത് ചങ്ങലയില്‍ ബന്ധിപ്പിച്ചിരുന്ന മേശ തൊട്ടരികില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ കടയുടെ മുന്‍വശത്തേക്ക് നീക്കിയ ശേഷമാണ് മേശക്കുള്ളിലിരുന്ന് മൊബൈല്‍ കടയുടെ ഇരുപൂട്ടുകളും ആക്ഷന്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ പൊലിസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലിസും മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിധഗ്ധരും,ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കടയില്‍ നിന്നും പുതിയ നാല് സ്മാര്‍ട്ട് ഫോണുകളും, എട്ടോളം സെക്കന്റ് ഹാന്റ് മൊബൈലുകളും, ഒരു പവര്‍ ബാങ്കും മോഷണം പോയി. എന്നാല്‍ തൊട്ടരികെ സാംസങ്ങിന്റെ പുതിയ മൊബൈലുകള്‍ ഉ@ണ്ടായിരുന്നെങ്കിലും ചൈനീസ് ബ്രാന്റുകളായ സ്മാര്‍ട്ട് ഫോണുകള്‍ മാത്രമാണ് മോഷണം പോയതെന്നും കടയുടമ മന്‍സൂര്‍ പറഞ്ഞു.
എന്നാല്‍ ടൗണിലെ കടകളിലെ മോഷണങ്ങള്‍ കൂടാതെ ഓഗസ്റ്റ് 12ന് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മൂന്ന് വീടുകളിലും മോഷണം നടന്നിരുന്നു. അന്ന് വീട്ടുപകരണങ്ങളെ കൂടാതെ സ്വര്‍ണാഭരണവും മോഷടാക്കള്‍ കവര്‍ന്നെടുത്ത് വീടിനുള്ളിലെ ഭക്ഷണമെല്ലാം കഴിച്ച ശേഷമാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."