HOME
DETAILS
MAL
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
backup
September 29 2020 | 16:09 PM
പാണ്ടിക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുറ്റിപ്പുളിയിലെ കരുവത്തിൽ സുലൈമാന്റെ മകൻ ശറഫുദ്ധീൻ (29) ആണ് മരിച്ചത്. സൗദിയിലായിരുന്ന ശറഫുദ്ധീൻ ഈയിടെയാണ് നാട്ടിൽ വന്നത്.
തിങ്കളാഴ്ച രാത്രി ഒറവംപുറത്തെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം കിഴക്കെ പാണ്ടിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ഷിബില (നെല്ലിക്കുത്ത്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."