കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡുപയോഗിച്ചു പിന്‍വലിച്ച 10,000 രൂപ പൊലിസില്‍ ഏല്‍പിച്ചു
കുമ്പള: വഴിയരികില്‍നിന്നു കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പിന്‍വലിച്ച പതിനായിരം രൂപ ഉത്തര്‍പ്രദേശ് സ്വദേശി പൊലിസ് സ്റ്റേഷനിലെത്തി ഉടമയ്ക്കു നല്‍കി. ഉത്തര്‍പ്രദേശ് സ്വദേശിയും ബന്തിയോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കൂലി പണിക്കാരന്‍ ദിലീപ് പാസ്വാന്‍ (32) ആണ് എ.ടി.എം മ കാര്‍ഡും പണവും ഉടമസ്ഥനായ കെ. രാഘവനു കൈമാറിയത്.കഴിഞ്ഞ ദിവസം ബന്തിയോട് കവലയിലെ വഴിയോരത്തുനിന്നാണ് എ.ടി.എം കാര്‍ഡ് അടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടിയത്. കാര്‍ഡിനു പിറകുവശത്ത് പിന്‍ നമ്പര്‍ എഴുതിയ നിലയില്‍ കണ്ടു. ഉടന്‍ തൊട്ടടുത്തുള്ള എ.ടി.എമ്മില്‍ കയറി പതിനായിരം രൂപ പിന്‍വലിക്കുകയും ചെയ്തു.
പണം ലഭിച്ചതോടെ ഭയം തോന്നിയ പാസ്വാന്‍ കാര്‍ഡും പണവുമായി കുമ്പള പൊലിസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നീട് രാഘവനെ പൊലിസ് വിളിച്ചു വരുത്തി പൊലിസ് സാന്നിധ്യത്തില്‍ പണവും കാര്‍ഡും കൈമാറി. ഉത്തര്‍പ്രദേശ് സ്വദേശിയുടെ സല്‍പ്രവര്‍ത്തിയെ പൊലിസ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."