വന്‍കിട കുടിവെള്ള പദ്ധതി നിര്‍മാണം അവസാനഘട്ടത്തില്‍
ബോവിക്കാനം: നാലുവര്‍ഷം മുന്‍പ് ആരംഭിച്ച ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. മുളിയാര്‍, ചെങ്കള, മധൂര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകള്‍ക്കുവേണ്ടിയാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ബാവിക്കര പയസ്വിനി പുഴയിലെ മൊട്ടലില്‍ പമ്പിങ് സ്റ്റേഷന്റെയും ബോവിക്കാനത്ത് 24 ലക്ഷം ലിറ്ററിന്റെ പ്രധാന ജലസംഭരണിയുടെയും നാലുപഞ്ചായത്തുകളിലെ ജലസംഭരണികളുടെ നിര്‍മാണവും പമ്പിങ് സ്റ്റേഷന്‍ മുതല്‍ എല്ലാ ജലസംഭരണികളിലേക്കുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കലും നേരത്തെ പൂര്‍ത്തിയായിരുന്നു.
ബാവിക്കര നുസ്‌റത്ത് നഗറില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ നിലയത്തിന്റെയും വിദ്യാനഗര്‍, ദേളിക്കുന്നുപാറ, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലെ ജലസംഭരണികളുടെയും നിര്‍മാണമാണ് പൂര്‍ത്തിയാവാനുള്ളത്. 50 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.
നബാര്‍ഡ് സഹായത്തോടെ 2012ലാണ് 100 കോടിയോളം രൂപ ചെലവില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലം ഏറ്റെടുക്കലിലുണ്ടായ കാലതാമസം കാരണം പദ്ധതിക്കു വേണ്ടിയുള്ള ശുദ്ധീകരണ നിലയത്തിന്റെ നിര്‍മാണം വൈകിയതിനാല്‍ കരാറുകാരന്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല.
ഇതോടെ 2014ല്‍ ഈ കരാറുകാരന്‍ നിര്‍മാണം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നുമൂന്നുവര്‍ഷത്തോളം ശുദ്ധീകരണ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പാതിവഴിയില്‍ നിലക്കുകയും ദേശീയഗ്രാമീണ കുടിവെള്ള പദ്ധതിയുടെ സമയപരിധി അവസാനിക്കുകയുമായിരുന്നു. ഇതിനിടയില്‍ 2017ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കാസര്‍കോട് നഗരസഭയിലേക്കും ചെമ്മനാട് പഞ്ചായത്തിലേക്കുമായി 76 കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഇതോടെ ശുദ്ധീകരണ നിലയം രണ്ടാമത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ രൂപരേഖ തയാറാക്കിയാണ് വീണ്ടും നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."