ദേശിയ പാത വികസനം: സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെയും കമന്റുകളെയും ഗൗരവമായി ആരും കാണേണ്ടതില്ല; മന്ത്രി ജി. സുധാകരന്‍
കായംകുളം: സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെയും കമന്റുകളെയും ഗൗരവമായി ആരും കാണേണ്ടതില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.സോഷ്യല്‍ മീഡിയക്കാര്‍ ഗുണപരമായി പലതും ചെയ്യാറില്ല, കൂറേ പേര്‍ മറ്റുള്ളവരെ അക്ഷേപിക്കാന്‍ മാത്രമാണ് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത്. താന്‍ പഴയ ഫോണാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് തന്റെ ഫോണ്‍ ഉയര്‍ത്തി കാട്ടി മന്ത്രി പറഞ്ഞു.
ദേശിയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുകൂലമായല്ല ഇപ്പോഴും നില്‍ക്കുന്നതെന്നും കേരളത്തിലെ ദേശിയ പാത നവീകരണ പദ്ധതിയുടെ എഴുപത് ശതമാനത്തോളം മുന്നോട്ട് പോയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വിലങ്ങു തടിയുമായി മുന്നിലെത്തിയതെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ സി. പി. എം ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ കൃത്യമായി പ്രതിഷേധിച്ചില്ല. മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചത് ദേശിയ പാതയുടെ സ്ഥലമേറ്റെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് ആണെന്നാണ് എന്നാല്‍ സത്യം അതല്ലെന്ന് കേന്ദ്രസര്‍ക്കാരിന് പോലും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കായംകുളത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."