സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഹാജി മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഹാജി മക്കയില്‍ മരിച്ചു. ഇരിങ്ങാട്ടിരി ആലത്തൂരിലെ പരേതനായ തോണിക്കര കുഞ്ഞാന് ഹാജിയുടെ മകന് ഹംസ മാസ്റ്ററാണ്(60) ആശുപത്രിയില്‍ മരണപ്പെട്ടത്.
അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പില്‍ ഹജ്ജിന് എത്തിയതായിരുന്നു. ഹജ്ജ് കഴിഞ്ഞ് ഗ്രൂപ്പിലെ മറ്റു ഹാജിമാര്‍ കഴിഞ്ഞ 30 ന് തിരിച്ചെങ്കിലും, ഹംസ ഹാജിയെ സുഖമില്ലാത്തതിനെ തുടര്‍ന്ന് മക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മക്ക ഹറമില്‍ ഇന്നലെ രാത്രി ഇഷാ നിസ്കാര ശേഷം നടന്ന നിസ്കാര ശേഷം ശരായയിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
ഭാര്യ : വാക്കയില്‍ അബ്ദു മാസ്റ്ററുടെ മകള്‍ റുഖിയ (ഇരിങ്ങാട്ടിരി)
മക്കള്‍: ഡോ.മുഹമ്മദ് റഷാദ് (MES മാലാപറമ്പ് ), മുഹമ്മദ് റാസിം (വിദ്യാര്‍ത്ഥി, സേലം), മുഹമ്മദ് റിന്‍ഷാദ് (+2 വിദ്യാര്‍ത്ഥി, ദാറുന്നജാത്ത്), മരുമകള്‍: ഡോ. മുബീന (ഹെല്‍ത്ത് സെന്റര്‍, മേലാറ്റൂര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."