ഇന്നലെ ഒരു ബെഞ്ചില്‍ പരീക്ഷ; ഇന്ന് കതിര്‍മണ്ഡപത്തിലേക്ക്
നീലേശ്വരം: രാമന്തളി വടക്കുമ്പാട്ടെ എം പ്രകാശനും കുറുമാത്തൂര്‍ തേര്ത്തലയിലെ എ പ്രജിഷയും ഇന്നലെ ഒരു ബഞ്ചിലിരുന്നാണ് പരീക്ഷയെഴുതിയത്. ഇന്ന് അവര്‍ ജീവിതത്തിലും ഒരുമിക്കുന്നു. വിവാഹ തലേന്നും പരീക്ഷയെഴുതാന്‍ ഇവര്‍ സമയം കണ്ടെത്തുകയായിരുന്നു.
ഇന്നലെ നടന്ന പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷയ്ക്ക് ഇവര്‍ക്ക് സെന്ററായി ലഭിച്ചത് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ഇരുവരുടേതും തൊട്ടടുത്ത നമ്പറുകള്‍. അതോടെയാണ് തിരക്കുകള്‍ മാറ്റിവച്ചും പരീക്ഷയെഴുതാന്‍ ഇരുവരും തീരുമാനിച്ചത്.
ഒരുമിച്ച് സെന്ററിലെത്തിയ ഇരുവരേയും അമ്പരപ്പിച്ചുകൊണ്ട് ലഭിച്ചത് ഒരേ മുറിയും ഒരേ ബെഞ്ചും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് തങ്ങള്‍ക്കുള്ളതെന്നു ഇരുവരും പറഞ്ഞു. ജീവിതത്തിലും ഈ ഭാഗ്യം തങ്ങളോടൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കെ ശ്രീധരന് - എം കമല ദമ്പതികളുടെ മകനാണ് പ്രകാശന്. ഡി.വൈ.എഫ്.ഐ രാമന്തളി മേഖലാ കമ്മിറ്റിയുടെ ട്രഷറര്‍ കൂടിയാണ് ഇദ്ദേഹം. പ്രജീഷയാകട്ടെ പി രാജന് - എ പ്രമീള ദമ്പതികളുടെ മകളും. ഇന്നു തേര്ത്തലയിലെ വധൂഗൃഹത്തില്‍ വച്ചാണ് ഇവരുടെ വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."