ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
മാനന്തവാടി: മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ വീട്ടിലേക്ക് റോഡ് നിര്‍മിച്ചത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൊല്ലിയില്‍ റോഡെന്ന് എസ്റ്റിമേറ്റില്‍ രേഖപ്പെടുത്തിയാണ് പി.കെ ജയലക്ഷ്മിയുടെ പലോട് തറവാട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് 88 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ബില്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ അംഗീകാരത്തിനായി വന്നതോടെയാണ് വിവാദമുയര്‍ന്നത്. റോഡ് മാറിയത് ശ്രദ്ധയില്‍പെട്ട പ്രതിപക്ഷം ബില്‍ പാസാക്കുന്നത് തടഞ്ഞു. ഇതേ തുടര്‍ന്ന് പരിശോധന നടത്തി ബ്ലോക്കിലെ ഉദ്യോഗസ്ഥരും എസ്റ്റിമേറ്റില്‍ പറഞ്ഞ റോഡല്ല നിര്‍മിച്ചത് എന്ന് കണ്ടെത്തി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് കാണിച്ച് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ജില്ലാ ഭരണകൂടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചത് അനുസരിച്ച് റോഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."